വാഷിങ്ടണ്‍ : അമേരിക്കയുള്‍പ്പെടെ വന്‍ ശക്തികളായ ലോക രാഷ്ട്രങ്ങളുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു രാജ്യത്ത് ബാലിസ്റ്റിക്ക് മിസൈലുകളും ആണവായുധങ്ങളും പരീക്ഷിക്കുന്ന ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ യുദ്ധം ഇരന്ന് വാങ്ങരുതെന്ന് അമേരിക്കയുടെ യുഎന്നിലെ അംബാസിഡര്‍ നിക്കി ഹെയ് ലി മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയയുടെ ന്യുക്ലിയര്‍ പദ്ധതി തടയുന്നതിന് ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നിക്കി ആവശ്യപ്പെട്ടു. ഉത്തര കൊറിയ തുടര്‍ച്ചയായി ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത് സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രസംഗിക്കുകയായിരുന്നു നിക്കി.

ആവശ്യത്തിലപ്പുറമായി നല്ല താല്‍പര്യത്തോടെ കൊറിയയുടെ സമീപനത്തെ എതിര്‍ക്കുവാന്‍ ശ്രമിച്ചുവെങ്കിലും അതെല്ലാം നിഷ്ഫലമായതായി ഹെയ് ലി പറഞ്ഞു.

അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉത്തര കൊറിയയുടെ ഭീഷിണി തുടരുകയാണെങ്കില്‍ സ്വയം രക്ഷയ്ക്കാവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കുവാന്‍ നിക്കി മറന്നില്ല. സഖ്യരാഷ്ട്രങ്ങളേയും അതിര്‍ത്തിയേയും ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്. അമേരിക്കന്‍ ജനതയുടെ ക്ഷമയെ പരീക്ഷിക്കുന്നതു ഉത്തര കൊറിയയ്ക്ക് ഭൂഷണമല്ലെന്നും നിക്കി ചൂണ്ടിക്കാട്ടി. ചൈനയുമായുള്ള ഉത്തര കൊറിയയുടെ ഇടപാടുകള്‍ അമേരിക്ക സശ്രദ്ധം വീക്ഷിച്ചു വരുന്നെന്നും ഹെയ് ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here