കണ്ണീരോണം (കവിത)

ഓണം പടികടന്നകന്നകന്നു പോയി
ഓമലാളിൻ മനം ശൂന്യമായി
ഓണത്തിനെത്തുമെന്നോതിയ കണവനെ
കാത്തിരുന്നവളുടെ കൺനിറഞ്ഞു

തൊടിയിലെ മാവിലായ് ഊഞ്ഞാലിട്ടു
മുറ്റത്തു പൂക്കളമൊരുക്കി വെച്ചു
പുന്നെൽമണി കൊണ്ട് ചോറു വെച്ചു
വഴിക്കണ്ണുമായവൾ കാത്തു നിന്നു

എത്തുവാനെന്തിത്ര താമസം നീ
എൻ മനം അറിയാതെ പോകുന്നുവോ
ഓണത്തപ്പനും പൂവിളിയും
ഓർമ്മയാകുന്നു നീ അറിയുന്നുവോ
.
വൃദ്ധരാം മാതാപിതാക്കൾ തൻ നെഞ്ചിലും
എരിയുന്നു കനലുകൾ ഓർമ്മകളായ്
“ഓണം കഴിഞ്ഞിട്ടും എന്തേ നീ എത്തീല”
കണ്ണീരിലായ് ഓണം ചിതലരിപ്പൂ

ചിമ്മി ചിണുങ്ങി കരയുന്ന ഉണ്ണിയെ
താരാട്ടുപാടി ഉറക്കിയവൾ
ഒരു നൊടി എന്തിനോ ശങ്കിച്ചു നിന്നു
പിന്നെ…… താഴിട്ടsച്ചാ പടിപ്പുരവാതിൽ
റോബിൻ കൈതപ്പറമ്പ്: …

LEAVE A REPLY

Please enter your comment!
Please enter your name here