Home / അമേരിക്ക / കുടിയേറ്റവിരുദ്ധതയുടെ മുനയൊടിക്കാന്‍ ഐടി മേഖല: ട്രംപിനെതിരേ പ്രതിഷേധം ശക്തം

കുടിയേറ്റവിരുദ്ധതയുടെ മുനയൊടിക്കാന്‍ ഐടി മേഖല: ട്രംപിനെതിരേ പ്രതിഷേധം ശക്തം

  ന്യൂയോര്‍ക്ക്: അധികാരമേറ്റനാള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനവേധേയനാണ്. ട്രംപിനെതിരായ അതിശക്തമായ പ്രതിഷേധങ്ങളുമായി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ട്രംപിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇക്കുറി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ആപ്പിള്‍ സിഇഒ ടിം കുക്കും ടെക്കികളുമാണ്. കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ പുതിയ വിവാദ നടപടിക്കെതിരെയാണ് സിലിക്കണ്‍വാലിയിലെ ടെക്കികള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഒബാമ ഭരണകൂടം നടപ്പാക്കിയ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) നിയമം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് പ്രതിഷേധങ്ങളുടെ കാതല്‍. തീരുമാനം നടപ്പിലായാല്‍ പതിനായിരത്തോളം ടെക്കികള്‍ ഉള്‍പ്പടെ എട്ടു ലക്ഷം പേര്‍ രാജ്യം വിടേണ്ടിവരും. ഇതോടെയാണ് ടെക്കികള്‍ തെരുവിലേക്കിറങ്ങാനുള്ള തീരുമാനത്തിലെത്തിയത്. പ്രതിഷേധങ്ങളുടെ ആദ്യ പടിയായി ടെക്കികള്‍ ഒപ്പിട്ട നിവേദനം ട്രംപിന് കൈമാറും. സക്കര്‍ബര്‍ഗിനും കുക്കിനൊപ്പം മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി എല്ലാ ടെക് മേധാവികളും…

ന്യൂയോര്‍ക്ക്: അധികാരമേറ്റനാള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനവേധേയനാണ്. ട്രംപിനെതിരായ അതിശക്തമായ പ്രതിഷേധങ്ങളുമായി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിട്ടുണ്ട്.

User Rating: Be the first one !

 

ന്യൂയോര്‍ക്ക്: അധികാരമേറ്റനാള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശനവേധേയനാണ്. ട്രംപിനെതിരായ അതിശക്തമായ പ്രതിഷേധങ്ങളുമായി അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ട്രംപിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇക്കുറി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും ആപ്പിള്‍ സിഇഒ ടിം കുക്കും ടെക്കികളുമാണ്.

കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ പുതിയ വിവാദ നടപടിക്കെതിരെയാണ് സിലിക്കണ്‍വാലിയിലെ ടെക്കികള്‍ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കയിലെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ഒബാമ ഭരണകൂടം നടപ്പാക്കിയ ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) നിയമം റദ്ദാക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് പ്രതിഷേധങ്ങളുടെ കാതല്‍. തീരുമാനം നടപ്പിലായാല്‍ പതിനായിരത്തോളം ടെക്കികള്‍ ഉള്‍പ്പടെ എട്ടു ലക്ഷം പേര്‍ രാജ്യം വിടേണ്ടിവരും. ഇതോടെയാണ് ടെക്കികള്‍ തെരുവിലേക്കിറങ്ങാനുള്ള തീരുമാനത്തിലെത്തിയത്.

പ്രതിഷേധങ്ങളുടെ ആദ്യ പടിയായി ടെക്കികള്‍ ഒപ്പിട്ട നിവേദനം ട്രംപിന് കൈമാറും. സക്കര്‍ബര്‍ഗിനും കുക്കിനൊപ്പം മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങി എല്ലാ ടെക് മേധാവികളും രംഗത്തുണ്ട്.

ഇതോടൊപ്പം തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നു വ്യക്തമാക്കി ഡമോക്രാറ്റുകള്‍ ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഫേഡ് ആക്ഷന്‍ ഫോര്‍ ചില്‍ഡ്രന്‍ അറൈവല്‍ (ഡാകാ) നിയമത്തിന് അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചു വരെയാണു കാലാവധി. നിയമം തുടരാതെ റദ്ദാക്കാനാണു യുഎസ് കോണ്‍ഗ്രസിനോടു ട്രംപ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2012ല്‍ ബറാക് ഒബാമയുടെ ഉത്തരവുപ്രകാരം നിലവില്‍ വന്ന ഡാകാ പ്രകാരം 787,000 പേര്‍ക്കാണു യുഎസില്‍ തൊഴില്‍വീസ ലഭിച്ചത്. ഏറെപ്പേരും മെക്‌സിക്കോ, പെറു, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 7881 പേരുമുണ്ട്. ഡാകാ നിയമപ്രകാരം ഇളവിന് അര്‍ഹരായ, രേഖകളില്ലാത്ത 19 ലക്ഷം കുടിയേറ്റക്കാരില്‍ 14,000 ഇന്ത്യക്കാര്‍ വേറെയുമുണ്ട്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പുതുക്കാവുന്ന വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന ഡാകാ നിയമത്തിനു കീഴില്‍ പുതിയ അപേക്ഷ ഇനി സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Check Also

മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) ഓണാഘോഷം വര്‍ണ്ണാഭമായി

ന്യൂജേഴ്‌സി: പൂവേ പൊലി പൂവേ.... മലയാളികളുടെ മനസില്‍ ഇന്നും തങ്ങി നില്‍ക്കുന്ന മലയാണ്മയുടെ ഓര്‍മ്മകള്‍ അലതല്ലുന്ന ഓണക്കാഴ്ചകള്‍. പ്രവാസി മലയാളികളുടെ …

Leave a Reply

Your email address will not be published. Required fields are marked *