ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള 22 ക്രിസ്തീയ ദേവാലയങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 3 മണി വരെ ഫിലാഡല്‍ഫിയ 1009 അന്‍ റൂ അവന്യൂവിനുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വച്ചു പെന്‍സില്‍വേനിയയിലെ വിവിധ കോളജുകളുടേയും സര്‍വ്വകലാശാലകളുടേയും സംയുക്ത സംരംഭമായി കോളജ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സൗജന്യ എസ്.എ.ടി ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

വിവിധ കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, ട്യൂഷന്‍ ഫീസ്, വിവിധയിനം പഠന ലോണ്‍ സൗകര്യങ്ങള്‍, കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഉപദേശങ്ങള്‍ തേടുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും സര്‍വ്വകലാശാലാ പ്രതിനിധികളുടെ സാന്നിധ്യം പ്രയോജന പ്രദമാകും.

കഴിഞ്ഞ 32 വര്‍ഷമായി വിവിധ സഭകള്‍ തമ്മിലുള്ള ഐക്യബോധത്തോടുകൂടിയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി നിലനില്‍ക്കുന്ന ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ പ്രസ്ഥാനം കര്‍മ്മനിരതമായി പ്രവര്‍ത്തിച്ചുവരുന്നു. കോളജ് ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോശി വര്‍ഗീസ് (സെക്രട്ടറി) 267 312 5373, ബിന്‍സി ജോണ്‍ (യൂത്ത് കോര്‍ഡിനേറ്റര്‍) 215 400 0843, സജീവ് എസ് (പി.ആര്‍.ഒ) 267 767 4275, ഡോ. കുര്യന്‍ മത്തായി (ട്രഷറര്‍).

LEAVE A REPLY

Please enter your comment!
Please enter your name here