ന്യൂജേഴ്സി: ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ശശികലയും (38) മകന്‍ അനിഷും (6) കൊല ചെയ്യപ്പെട്ട കേസ്സില്‍ അന്വേഷണം വഴിമുട്ടിയതിനെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. മേപ്പിള്‍ ഷേയ്ഡ് പോലീസ് ഡിപ്പാര്‍ട്ട്മെന്റും, എഫ് ബി ഐ യും സംയുക്തമായി ഇന്നലെ (സെപ്റ്റംബര്‍ 7 ന്) നടത്തിയ പത്ര സമ്മേളനത്തിലണ് പുതിയ റിവാര്‍ഡ് പ്രഖ്യാപിച്ചത്.

ന്യൂ ജേഴ്സി മേപ്പിള്‍ ഷെയ്ഡ് അപ്പാര്‍ട്ട്മെന്റില്‍ മാര്‍ച്ച് 23 നാണ് അമ്മയും മകനും കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിരുന്നതായി ബര്‍ലിംഗ്ടണ്‍ കൗണ്ടി വക്താ് ജോയല്‍ ്യൂലെ പറഞ്ഞു.ശശികലയുടെ ഭര്‍ത്താവും സോഫ്റ്റ്വെയര്‍ എന്‍ജിനിയറുമായ ഹനുമന്തറാവുനെ ചുറ്റി പറ്റി അന്വേഷണം നടന്നുവെങ്കിലും മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ മന്ദീഭവിച്ചു.

ഭര്‍ത്താവ് ഓഫീസില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരച്ചുകിടക്കുന്നതായി കണ്ടതും പോലീസിനെ വിളിച്ച് വിവരം അറിയിച്ചതും.ഇന്ത്യയില്‍ വെച്ച് നടന്ന ശശികലയുടേയും മകന്റേയും ശവസംസ്കാര ചടങ്ങില്‍ ഭര്‍ത്താവ് ഹനുമന്തറാവുവിന്റെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചുവെച്ചതിനാല്‍ പങ്കെടുക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here