ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ   വെച്ച്‌  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ  കൺവീനർമാരായി വർഗീസ്   തോമസ്കടുവപറമ്പിൽ (ഡിട്രോയിറ്റ്‌),ഫിലിപ്പോസ് ചെറിയാൻ (ഫിലാഡൽഫിയ),സുമോദ് തോമസ് നെല്ലിക്കൽ (ഫിലാഡൽഫിയ),ജോൺ മാത്യു(ബോബി )  (ന്യൂ യോർക്ക്  )  എന്നിവരെ   നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ  അറിയിച്ചു. 

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും,  കണ്‍വന്‍ഷന്റെ സുഖമായ നടത്തിപ്പിന് ഇവരുടെ സേവനം വളരെയേറെ ഗുണംചെയ്യും. കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ വളരെ വേഗത്തില്‍ നടക്കു­ന്നു.ഫൊക്കാന കണ്‍വന്‍ഷന്‍ കുറ്റമറ്റതാക്കാന്‍ ഈ കണ്‍വീനര്‍മാരുടെ സേവനം അതീവ പ്രാധാന്യമുള്ളതാണെന്ന്‌ പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവൻ നായർ എന്നിവർ  അഭിപ്രായപ്പെട്ടു. എല്ലാവരും തങ്ങളുടെ കഴിവും പരിജ്ഞാനവും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here