ബെൻഡിഗോ: ബെൻഡിഗോയിൽ താമസിക്കുന്ന മലയാളിക്കൂട്ടായ്മയായ ബെൻ ഡിഗോ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ ഈവർഷം വളരെ വിപുലമായി ആചരിക്കുകയാണ്. സെപ്റ്റംബർ 17 ന് രാവിലെ ഓൾ ഓസ്രേലിയ വടംവലി മൽസരത്തോടെ പരിപാടികൾ ആരംഭിക്കും വടംവലിക്കായി ബ്രിസ്ബയിൻ, സിഡ്നി അഡ്‌ലെയ്ഡ് , പെർത്ത് , മെൽബൺ തുടങ്ങിയ സ്ഥലത്തെ പ്രമുഖർ പങ്കെടുക്കും.തുടർന്ന് ഓണാഘോഷങ്ങളുടെ ചടങ്ങുകൾ ആരംഭിക്കും വിഭവ സമ്യദ്ധ മായകേരളീയതനിമയുടെ പര്യായമായ ഓണസദ്യ വിളമ്പും ,ശേഷം കലാപരിപാടികൾ നടത്തപ്പെടും.ബെൻഡി ഗോയിലെ കൊച്ചുകലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, നൃത്തനൃത്യങ്ങൾ, ഭരതനാട്യം, ഒപ്പന, ബെൻഡിഗോ യൂത്ത് അവതരിപ്പിക്കുന്ന പരിപാടികൾ എന്നിവ അരങ്ങേറും.ബെൻഡിഗോയിൽ പുതിയതായി ആരംഭിക്കുന്ന ചെണ്ടമേള ബാൻഡിന്റെ ഔദ്യേഗീകമായ ഉൽഘാടനം നടക്കും.ചടങ്ങുകൾ രാവിലെ 10 ന് ഈഗിൾ ഹോക്കിലെ സെന്റ്. ലിബേരിയസ് ഹാളിലാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here