പറവൂർ: എഴുത്തുകാരെ ഭീഷണിപ്പെടുത്തി ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ​ ശശികല ടീച്ചർ. കേരളത്തിലെ മതേതര എഴുത്തുകാർ ആയുസിന്​ വേണ്ടി മൃത്യുഞ്​ജയഹോമം കഴിപ്പിക്കുന്നതു നല്ലതാണ്​. ഇല്ലെങ്കിൽ ഗൗരി ല​േങ്കശി​​​​​​​​െൻറ ഗതി വരുമെന്ന്​ ശശികല ടീച്ചർ പറഞ്ഞു. പറവൂരിൽ ഹിന്ദു ​െഎക്യവേദി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം. സംഭവത്തിൽ വി.ഡി സതീശൻ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകി. പ്രസംഗത്തിൻെറ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അതേസമയം തൻെറ പ്രസംഗത്തിൻെറ അടർത്തിമാറ്റിയ ഭാഗങ്ങൾ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യുകയായിരുന്നെന്ന് ശശികല ടീച്ചർ വ്യക്തമാക്കി. പറവൂരിൽ ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് വിസ്ഡം പ്രവർത്തകരെ ആർ.എസ്.എസുകാർ മർദിച്ച് പൊലീസിൽ ഏൽപിച്ചിരുന്നു.ഈ സംഭവത്തിൻെറ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകർ മതേതര സംഗമം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഹിന്ദു ഐക്യ വേദി നടത്തിയ പൊതുയോഗത്തിലാണ് ശശികലയുടെ വിവാദ പരാമർശം.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിദ്വേഷപ്രസംഗം നടത്തിയതിന് നേരത്തേ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസ്.മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here