ബാംഗളൂര്‍: ഗൗരി ലങ്കേഷ·് കൊലപാതകക്കേസില്‍ ഒരാളെ അന്വേഷണ സംഘം കസ്റ്റ!ിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ആന്ധ്രപ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പിടിയിലായ ആളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതിനിടെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ വധഭീഷണിയുള്ള പുരോഗമന സാഹിത്യകാരന്‍മാര്‍ക്കും സാംസ്‌കാരിക പ്രവത്തകര്‍ക്കും സുരക്ഷ ഒരുക്കും. മുപ്പത്തിയഞ്ചു പേരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. 44 ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തി.
ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാട് പുരോഗമന വാദിയും യുക്തിവാദിയുമായ പ്രൊഫസര്‍ കെ എസ് ഭഗവാന്‍, യോഗേഷ് മാസ്റ്റര്‍ യുവ എഴുത്തുകാരി ചേതന തീര്‍ത്ഥഹള്ളി തുടങ്ങി നേരത്തെ വധഭീഷണി നേരിട്ടിട്ടുള്ളവര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. 35 പേരുടെ പ്രാഥമിക പട്ടിക തയാറാക്കി. 44 പുതിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തി.
ഇതോടെ പ്രേത്യേക സംഘത്തില്‍ 65 ഉദ്യോഗസ്ഥരായി. ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ചു പരാമര്‍ശം നടത്തിയ ശ്രിങ്കേരി ബിജെപി എം എല്‍ എ ഡി എന്‍ ജീവരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. ആര്‍ എസ് എസിനെതിരെ എഴുതിയില്ലായിരുന്നു എങ്കില്‍ ഗൗരി ലങ്കേഷ് ജീവിച്ചിരുന്നേനെ എന്നായിരുന്നു മംഗളുരു ചലോ റാലിക്കിടെ എം എല്‍ എ യുടെ വിവാദ പരാമര്‍ശം.
കൊലപാതകത്തെ കുറിച്ച് കര്‍ണാടക ചീഫ് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പ്രതികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യത പരിഗണിച്ചു കേരളം ഉള്‍പ്പടെയുള്ള അയല്‍ സംസ്ഥാനങ്ങളിലെ രഹസ്യന്വേഷണ വിഭാഗവുമായി പ്രത്യേക സംഘം ബന്ധപെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here