ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ടില്‍ മാത്രമല്ല, ഫേസ്ബുക്ക് അക്കണ്ടിലും ആദായനികുതി വകുപ്പിന്റെ പിടിവീഴുന്നു. ഫേയ്‌സ്ബുക്കില്‍ പുതുതായി വാങ്ങിയ ആഡംബര കാറ്, വാച്ച്, തുടങ്ങിയവയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയാലും ഇനി മുതല്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടിന്റെ പിടിവീഴും. നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനും കള്ളപ്പണം തടയാനും ആദായ നികുതി വകുപ്പിന്റെ പുതിയ പദ്ധതിയായ ‘പ്രോജക്ട് ഇന്‍സൈറ്റ്’ പ്രകാരം ഇനിമുതല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിരീക്ഷണത്തിലാകും.
ആദായ നികുതി വകുപ്പിന് സമര്‍പ്പിച്ച വിവരങ്ങളും വരുമാനവും ചിലവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കണ്ടെത്താനാണ് പ്രോജക്ട് ഇന്‍സൈറ്റ് എന്ന പദ്ധതിയ്ക്ക് ആദായ നികുതി വകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. അടുത്ത മാസത്തോടു കൂടി പദ്ധതി നിലവില്‍ വരും.
വിവര ശേഖരണം, ഡാറ്റാ മൈനിങ്ങ്, അപഗ്രഥനം, സമ്മിശ്രണം തുടങ്ങിയവ ഒരു പ്ലാറ്റ് ഫോമില്‍ അപഗ്രഥിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രോജക്ട്ര് ഇന്‍സൈറ്റിന് രൂപം നല്‍കുന്നത്. പദ്ധതി വഴി കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും ആദായ നികുതി വകുപ്പ് അവകാശപ്പെടുന്നു.
വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ പദ്ധതിയ്ക്ക് രൂപം നല്‍കുന്നതിനായി ആദായ നികുതി വകുപ്പ് കഴിഞ്ഞ വര്‍ഷം എല്‍&ടിയുമായി കരാര്‍ ഒപ്പിട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here