ഫീനിക്‌സ് : ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പാരമ്പര്യതനിമയാര്‍ന്ന ഓണസദ്യ , കുട്ടികളുടെ വിവിധ കലാപരിപാടികള്‍ , സജിത ഷാനവാസിന്റെ നേതൃത്വവത്തില്‍ ഉള്ള തിരുവാതിര ,മീര ,ശ്രീ ലക്ഷ്മി ,യുക്ത എന്നിവരുടെ ജിമ്മിക്കി കമ്മല്‍ ഡാന്‍സ് ,വച്ചിപ്പാട്ട് , കല ,ശ്രീജ എന്നിവരുടെ ഓണപ്പാട്ടുകളും, മഹാബലിയും വാമനനും സ്കിറ്റ് എന്നിവ ഉണ്ടായിരുന്നു .

വൈകുന്നേരം നടന്ന ഗുരുദേവ ജയന്തി സമ്മേളനം ഗുരുധര്‍മ്മപ്രചരണ സഭ പ്രസിഡന്റ് ഷാനവാസ് കാട്ടൂര്‍ ഉത്ഘാടനം ചെയ്തു .ഇവിടെ വളര്‍ന്നുവരുന്ന പുതുതലമുറക്ക് ഗുരുദര്‍ശനത്തെ പരിചയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് തങ്ങള്‍ ശിവഗിരി മഠത്തോടു ചേര്‍ന്നുനിന്നു നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നതെന്ന് ഡോ .വിനയ് പ്രഭാകരന്‍ സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചു .ജോലാല്‍ കരുണാകരന്‍ ഗുരുദേവ കൃതി ആയ ദൈവദശകത്തെ കുറിച്ച് ക്ളാസ് എടുത്തു .

ഡോ. ദീപ ധര്‍മ്മരാജന്‍ ,ദേവദാസ് കൃഷ്ണന്‍കുട്ടി ,ശ്രീജിത്ത് ,പ്രവീണ്‍,ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു
ഗുരുധര്‍മ്മപ്രചരണസഭ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ നന്ദി പറഞ്ഞു . വെബ്‌സൈറ്റ്: www . gdps .org

 

 

LEAVE A REPLY

Please enter your comment!
Please enter your name here