ഡെലാവെർ മലയാളീ അസോസിയേഷൻ (ഡെൽമ) എല്ലാ കൊല്ലത്തെയും പോലേ ഈ കൊല്ലവും ഓണം ആഘോഷിക്കാൻ തയ്യാർ എടുക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ പതിനാറു ശനിയാഴ്ച കാലത്തു 11 മണി മുതൽ വൈകീട്ട് 5 മണി വരേ ഡെലാവെർ ഹൊക്കേസിന് ലക്ഷ്മി ടെംപിളിൽ വെച്ചാവും ഓണം ആഘോഷിക്കുന്നത്.

ഈ കൊല്ലത്തെ പ്രത്യേകത ഇത് ഒരു സമ്പൂർണ വനിതാ കമ്മിറ്റി ചുക്കാൻ പിടിക്കുന്ന ഓണപരിപാടി ആണെന്നുള്ളതാണ്. ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖ നായർ ആണ് മുഖ്യാതിഥി ആയി എത്തുന്നത് . വീടുകളിൽ ഓണം ഒരുക്കുന്ന വീട്ടമ്മമാർ അതേ ചാരുതയോടെ ഡെലാവെറിലെയും പരിസര പ്രദേശങ്ങളിലെയും കുടുംബങ്ങൾക്കായി ഒരുക്കുന്ന ഈ ഓണം പൊടിപൊടിക്കാൻ എല്ലാവരും ഉത്സുകർ ആണ്.

എല്ലാ വർഷത്തെയും പോലെ താലപ്പൊലി ഏന്തിയ കുട്ടികളും വർണ്ണകുടകൾ പിടിച്ചു ആർപ്പു വിളികളോടെ മാവേലിയെ വരവേൽക്കാൻ ഡെലാവെർ ഒരുങ്ങുകയായി. കൊച്ചു കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കെടുക്കുന്ന നൃത്ത ഗാന പരിപാടികളിൽ ഏകദേശം നൂറോളം കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നതാണ്. ഇത് കൂടാതെ ചെണ്ടമേളവും പുലിക്കളിയും തിരുവാതിരയും കൈകൊട്ടിക്കളിയും മോഹിനിയാട്ടവും ഉൾപ്പെടുന്ന തനതു കേരളീയ കലകൾ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടൂന്നതാണ്.

ഡെലവെറിലെ വീട്ടമ്മമാർ സ്നേഹത്തോടെ ഒരുക്കുന്ന വിഭവ സമൃദ്ധമായ സദ്യവട്ടങ്ങൾക്കായി നിങ്ങൾ തയ്യാർ അല്ലേ ? വർണ്ണശബളമായ ഈ ഓണത്തിന് നിങ്ങളേയും കുടുംബത്തേയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി സംഘാടകർ ആയ അബിത ജോസ് (302-561-1395), സുമ ബിജു (302-743-6262) , ഡെബ്ബി അൽമേഡ (302-540-5402), ജൂലി വിൽ‌സൺ (302-757-4140), മീര നായർ (302-898-1627) എന്നിവരെ കോൺറ്റാക്ട് ചെയ്യാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here