കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 4 ന് നടന്ന ഓണാഘോഷ പരിപാടികള്‍ അതി ഗംഭീരമായി. ഈ വര്‍ഷത്തെ ഓണം തിരുവോണനാളില്‍ തന്നെ ആഘോഷിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. അമേരിക്കയില്‍ അവധി ദിവസമായ ലേബര്‍ ഡേ ദിനത്തില്‍ തിരുവോണനാള്‍ വരാനിടയായത് അനേകര്‍ക്ക് അമിതമായ സന്തോഷവും ആവേശവും പകര്‍ന്നു. അതുകൊണ്ടുതന്നെ ക്വീന്‍സിലെ ഗ്ലെന്‍ ഓക്സ് ഹൈസ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് അനേകര്‍ക്ക് പങ്കെടുക്കാനായി. സെപ്റ്റംബര്‍ 4 തിങ്കളാഴ്ച രാവിലെ 11.30 ന് പൂക്കളമിട്ട്, പൂവിളിയുമായി, ചെണ്ട-വാദ്യമേളങ്ങളുടെ മേളക്കൊഴുപ്പോടെ സമാജത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളുടെ ജീവിത പങ്കാളികള്‍ ഭദ്രദ്വീപം കൊളുത്തി പരിപാടികള്‍ സമാരംഭിച്ചു.

ഒട്ടും വൈകാതെ തന്നെ, ഏതൊരു മലയാളിയുടെയും രുചിയോര്‍മ്മകള്‍ ഉണര്‍ത്തുന്ന ഓണ സദ്യവിളമ്പ് ആരംഭിച്ചു. കേരള തനിമയാര്‍ന്ന ഓണവിഭവങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന ആചാരങ്ങളും പിന്‍പറ്റിക്കൊണ്ടുള്ള ആ സമൃദ്ധിയുടെ ഇഷ്ടഭോജനം ജനങ്ങള്‍ക്ക് ഏറെ ഹൃദ്യവും ആവേശവുമായി.
സദ്യയുടെ ആസ്വാദലഹരി വിട്ടുമാറാതെതന്നെ സന്നിഹിതരായിരുന്ന നൂറുകണക്കിന് മലയാളികള്‍ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പ്രതീകമായ മാവേലി തമ്പുരാനെ ഘോഷയാത്രയായി വരവേറ്റും, കേരള തനിമയാര്‍ന്ന ഓണ വസ്ത്രങ്ങളണിഞ്ഞ് ജനക്കൂട്ടം, താലപ്പൊലിയേന്തിയ വനിതകളുടെയും, ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ മാവേലിയേയും വിശിഷ്ടാഥിഥികളേയും സമാജത്തിന്‍റെ ഭാരവാഹികളോടൊപ്പം വേദിയിലേക്ക് ആനയിച്ചു.

തുടര്‍ന്ന് കേരള സമാജത്തിന്‍റെ പ്രസിഡന്‍റ്, മുഖ്യാഥിതി ഡോക്ടര്‍ ഏനു, എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ദ്വീപം തെളിച്ച് സമ്മേളനവും കലാപരിപാടികളും ഉദ്ഘാടനം ചെയ്തു. ക്രിസ്റ്റല്‍ ഷാജന്‍റെ അമേരിക്കന്‍ നാഷണല്‍ ആന്തവും, ഗ്രേസ് ജോണിന്‍റെ ഇന്‍ഡ്യന്‍ നാഷണല്‍ അന്തവും കഴിഞ്ഞ് സമാജം വൈസ് പ്രസിഡന്‍റ് വര്‍ഗീസ് പോത്താനിക്കാട് സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് ഓണാഘോഷങ്ങളുടെ മുഖമുദ്രയായ തിരുവാതിര മഞ്ചു തോമസിന്‍റെ നേതൃത്വത്തില്‍ അവതരിപ്പിച്ചു. കേരള സമാജം പ്രസിഡന്‍റ് ഷാജു സാമിന്‍റെ അദ്ധ്യക്ഷ പ്രസംഗവും തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ജോണ്‍ പോളിന്‍റെ ആശംസാ പ്രസംഗവും നടന്നു. നാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച സമാജത്തിന്‍റെ സ്ഥാപകനേതാക്കളിലൊരാളായ ഡോക്ടകര്‍ ഏനു കരുവാത്ത് ഐഷാ ദമ്പതികളുടെ സാമിപ്യം സമാജം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു.

ഡോക്ടര്‍ ഏനു ഓണ സന്ദേശം നല്‍കി. മലയാളികളെ ജാതിഭേദ മെന്യെ ഒരുമിച്ചുകൊണ്ടു വരുന്ന ഒരു ദേശീയ ഉത്സവമായ ഓണം കേരളീയരായ രണ്ടും മൂന്നും തലമുറക്കാരോടൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു എന്നു ഡോക്ടര്‍ ഏനു പ്രസ്ഥാവിച്ചു. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവരുടെ വരെ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മേളക്കൊഴുപ്പുകൂട്ടി. സുപ്രസിദ്ധ മിമിക്രി കലാകാരനായ കലാഭവന്‍ ജയന്‍ അവതരിപ്പിച്ച മിമിക്രി പരിപാടികള്‍ സദസ്യരെ പിടിച്ചിരുത്തി.

ഓണപരിപാടികള്‍ക്ക് സമാജം സെക്രട്ടറി വിന്‍സന്‍റ് സിറിയാക് എം സിയായി നേതൃത്വം നല്‍കി. കലാപരിപാടികള്‍ കമ്മറ്റിയംഗം ജോജോ തോമസ് കോ-ഓര്‍ഡിനേറ്റു ചെയ്തു. സമാജം ട്രഷറര്‍ വിനോദ് കെയാര്‍കെ വിനോദ് കെ.ആര്‍.കെ നന്ദി പ്രകാശനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here