കാന്‍സസ്: ഫെബ്രുവരി 22 ന് വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും, ഏവിയേഷന്‍ എന്‍ിനിയറുമായിരുന്ന ശ്രീനിവാസ് കുച്ചി ബോട്ായുടെ ഭാര്യ സുനയാന ഡീപോര്‍ട്ടേഷന്‍ ഭീഷണിയില്‍.

കാന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ് ഗ്രില്ലില്‍ വെച്ച് ആഡം പുറിന്‍ടണാണ് ശ്രീനിവാസിനെ വെടിവെച്ച് കൊല്ലുകയും, കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഇമ്മിഗ്രേഷന്‍ സ്റ്ററ്റസ് ചോദിച്ചായിരുന്നു ആഡം ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്.

പത്ത് വര്‍ഷം മുമ്പാണ് സുനയാന അമേരിക്കയില്‍ എത്തിയത്. ഭര്‍ത്താവ് വധിക്കപ്പെടും മുമ്പ് ഇരുവരും ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ ഇവര്‍ വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഭര്‍ത്താവിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് പുറപ്പെട്ട ഇവര്‍ക്ക് തിരിച്ച് അമേരിക്കയിലേക്ക് വരാന്‍ സാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കെവിന്‍ യോഡര്‍ എന്ന യു എ് പ്രതിനിധി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ താല്‍ക്കാലിക വിസ അനുവദിച്ചിരുന്നു.

വംശീയ വിദ്വേഷത്തിനിരയായി ഫെബ്രുവരി 22 ന് ഷ്രീനിവാസ് എനിക്ക് നഷ്ടപ്പെട്ടപ്പോള്‍, എന്റെ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പും നഷ്ടപ്പെടുകയായിരുന്നു.- സുനയന പറഞ്ഞു.

ട്രംമ്പിന്റെ ഇമ്മിഗ്രേഷന്‍ നയം കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാല്‍ തന്റെ ഭാവി എന്തായിതീരുമെന്ന ആശങ്കയിലാണിവര്‍. എന്നാല്‍ റപ്പ കെവിന്‍ ഇവര്‍ക്കാവശ്യമായ എല്ലാ സഹായ സഹകരണവും വാഗ്ദാനം ചയ്തിട്ടുള്ളത് ആശ്വാസം നല്‍കുന്നതായി ഇവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here