ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശനഷ്ടം വിതച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡ സംഹാര താണ്ഡവം ആടും എന്നുവിചാരിച്ചൂ ഫൊക്കാന ഫ്‌ളോറിഡ റീജിയൻ വളരെ അധികം തയാറെടുപ്പുകൾ നടത്തുകയും മലയാളികളെ ഏകോപിപ്പിച്ചുകൊണ്ടു വേണ്ട സഹായങ്ങൾക്ക് നേതൃത്തം നൽകുകയും ചെയ്തു . ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജി വർഗീസ്,മുൻ സെക്രട്ടറി മാമ്മൻ സി ജേക്കബ്, ഫൊക്കാന ജോയിന്റ് ട്രഷർ കളത്തിൽ വർഗീസ് (സുനിൽ)റീജിയണൽ വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ, സാമുവൽ വർഗീസ് (KAC Secretary),ജോർജ് സാമുവൽ (KAC VP), രാജു ഇടിക്കുള (KAC Treasurer), ശ്രീമതി മേരി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കനത്ത നാശനഷ്ടത്തിനാവും ഇര്‍മ വഴിയൊരുക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നൽകിയിരുന്ന മുന്നറിയിപ്പ്.കാറ്റഗറി അഞ്ചിലാണ് ഇര്‍മ വീശിത്തുടങ്ങിയതെങ്കിലും ഫ്‌ളോറിഡയിൽ എത്തിയപ്പോഴേക്കും കാറ്റഗറി രണ്ടിലേക്ക് ഇര്‍മ താഴ്ന്നത് ഏവർക്കും ആശ്വാസമായി . . ഇര്‍മയുടെ ശക്തിയില്‍ പലയിടങ്ങളിലും സമുദ്രനിരപ്പ് പതിനേഴ് അടിയോളമാണ് ഉയര്‍ന്നതെങ്കില്‍ ചിലയിടങ്ങളില്‍ ഇര്‍മ സമുദ്രത്തെ പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. കടല്‍ ഉള്‍വലിഞ്ഞതോടെ മരുഭൂമിക്ക് സമാനമായി മാറിയ കടല്‍പ്രദേശങ്ങളുടെ കഥകളും പുറത്തുവരുന്നുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെ ലക്ഷക്കണക്കിന് പേരെയാണ് ഫ്‌ളോറിഡയുടെ പല ഭാഗങ്ങളിൽ നിന്നും മിയാമിയില്‍ നിന്നും ഒഴിപ്പിച്ചത്.

ഒരു ലക്ഷത്തോളം ആളുകൾക്ക് ഇലട്രിസിറ്റി നഷ്‌ടമായതും, മലയാളികളുടെ വളരെ അധികം കൃഷികൾക്കു നാശനഷ്‌ടം ഉണ്ടായതും ഒഴിച്ച് കഴിഞ്ഞാൽ നാം വിചാരിച്ചതു പോലെ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് ഫ്‌ളോറിഡ താണ്ഡവം ആടിയില്ല എന്നത് ഒരു വലിയ ആശ്വാസമായി കാണുന്നു എന്ന് ഫൊക്കന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗിസ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here