Home / അമേരിക്ക / സാൻ ഫ്രാൻസിസ്കോ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ കള്ളക്കേസ് ആരോപണം.

സാൻ ഫ്രാൻസിസ്കോ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ കള്ളക്കേസ് ആരോപണം.

ലയിറ്റിസ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്‌കോ സിറോ മലബാർ പള്ളിയിൽ ഏകദിന നിരാഹാര പ്രാർത്ഥനയും പ്രതിക്ഷേധവും...... ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിലുള്ള സാൻ ഫ്രാൻസിസ്കോ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ കുട്ടികൾക്ക് മലയാളഭാഷയിൽ ആരാധനച്ചടങ്ങുകളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളിഭരണസമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങൾ സുതാര്യമാക്കുക, ACH/EFT (Automated Clearing House/ electronic funds transfer) പോലുള്ള നിർബന്ധിത പിരിവുകളിൽ നിന്നും സാധാരണക്കാരെ ഒഴിവാക്കുക, തുടങ്ങി ഇടവകജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളിൽ ക്രിയാത്‌മകമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു പറ്റം ഇടവകക്കാർക്കെതിരെ വികാരിയും ട്രസ്റ്റിമാരുമുൾപ്പെടുന്ന പള്ളിഭരണസമിതി വക്കിൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൊടുംകുറ്റങ്ങൾക്ക് ചുമത്തേണ്ട വകുപ്പുകളിട്ടാണ് വക്കിൽ നോട്ടീസ് ഇമെയിലിലും, സർട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചു കൊടുത്തിരിക്കുന്നത്. കാലിഫോർണിയ പീനൽ കോഡ് 182 - കുറ്റകരമായ ഗൂഢാലോചന, 236 അന്യായമായി തടവിൽ പാർപ്പിക്കുക, 302 ആരാധന തടസപ്പെടുത്തൽ, 246 അക്രമവും പീഡനവും തുടങ്ങിയ വകുപ്പുകൾ ചുമത്തി, ഇടവകയിലെ സകലജനങ്ങളും ചെറുതും…

സാജന്‍ ജോസ്

ലയിറ്റിസ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്‌കോ സിറോ മലബാർ പള്ളിയിൽ ഏകദിന നിരാഹാര പ്രാർത്ഥനയും പ്രതിക്ഷേധവും......

User Rating: 4.25 ( 3 votes)

ലയിറ്റിസ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ സാൻ ഫ്രാൻസിസ്‌കോ സിറോ മലബാർ പള്ളിയിൽ ഏകദിന നിരാഹാര പ്രാർത്ഥനയും പ്രതിക്ഷേധവും……

ചിക്കാഗോ സിറോ മലബാർ രൂപതയുടെ കീഴിലുള്ള സാൻ ഫ്രാൻസിസ്കോ സെന്റ് തോമസ് സിറോ മലബാർ പള്ളിയിൽ കുട്ടികൾക്ക് മലയാളഭാഷയിൽ ആരാധനച്ചടങ്ങുകളിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടാക്കുക, പള്ളിഭരണസമിതികളിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക, ഫണ്ട് വിനിയോഗങ്ങൾ സുതാര്യമാക്കുക, ACH/EFT (Automated Clearing House/ electronic funds transfer) പോലുള്ള നിർബന്ധിത പിരിവുകളിൽ നിന്നും സാധാരണക്കാരെ ഒഴിവാക്കുക, തുടങ്ങി ഇടവകജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങളിൽ ക്രിയാത്‌മകമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു പറ്റം ഇടവകക്കാർക്കെതിരെ വികാരിയും ട്രസ്റ്റിമാരുമുൾപ്പെടുന്ന പള്ളിഭരണസമിതി വക്കിൽ നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൊടുംകുറ്റങ്ങൾക്ക് ചുമത്തേണ്ട വകുപ്പുകളിട്ടാണ് വക്കിൽ നോട്ടീസ് ഇമെയിലിലും, സർട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചു കൊടുത്തിരിക്കുന്നത്. കാലിഫോർണിയ പീനൽ കോഡ് 182 – കുറ്റകരമായ ഗൂഢാലോചന, 236 അന്യായമായി തടവിൽ പാർപ്പിക്കുക, 302 ആരാധന തടസപ്പെടുത്തൽ, 246 അക്രമവും പീഡനവും തുടങ്ങിയ വകുപ്പുകൾ ചുമത്തി, ഇടവകയിലെ സകലജനങ്ങളും ചെറുതും വലുതുമായ തുക സംഭാവന നൽകി വാങ്ങിയ പള്ളിയിൽ, ഇടവകക്കാരുമായി യാതൊരുവിധ ആശയവിനിമയങ്ങളുമില്ലാതെ  ഇടവകക്കാർക്കെതിരെ കള്ളക്കേസ്സുകൊടുക്കുക എന്ന അസാധാരണമായ സാഹചര്യമാണ് പ്രസ്തുത പള്ളിയിൽ സംജാതമായിരിക്കുന്നത്. 

ഇതിനെതിരെ ശക്തമായ പ്രതിക്ഷേധപരിപാടികൾക്കാണ് ഈ ഇടവകയിലെ വിശ്വാസസമൂഹം തുടക്കം കുറിച്ചിരിക്കുന്നത്. ഭൂരിപക്ഷം കുടുംബങ്ങളുടെയും പരിപൂർണ്ണ പിന്തുണയോടെ ലയിറ്റിസ് ഫോർ ജസ്റ്റിസ് എന്ന സംഘടന രൂപീകരിച്ച് നീതിതേടിയുള്ള ഇടവക്കാരുടെ പരിശ്രമങ്ങളിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബർ പത്ത് ഞായറാഴ്ച ഒരു ഏകദിന നിരാഹാര പ്രാർത്ഥനാ യജ്ഞം പള്ളിപ്പരിസരത്ത് സംഘടിപ്പിക്കുകയുണ്ടായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഉപവാസപ്രാർത്ഥനാസമരത്തിൽ ലൈയ്‌റ്റിസ് ഫോർ ജസ്റ്റിസ് സംഘടനയുടെ എട്ടോളം പ്രവർത്തകൻ ആദ്യന്തം പങ്കെടുത്തു. തുടർച്ചയായ നീതിനിക്ഷേധങ്ങൾക്കെതിരെ ശക്തമായ പ്രതികരിച്ചുകൊണ്ടിരിക്കുന്ന സംഘടനയുടെ പ്രതിനിധികളെ നിരവധി ഇടവകാംഗങ്ങളെത്തി അഭിവാദ്യം ചെയ്തു. ഇടവകക്കാരെ അകാരണമായി കള്ളക്കേസിൽ കുടുക്കുന്നതിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ച എല്ലാ പള്ളിഭരണാധികാരികളും അടിയന്തിരമായി തൽസ്ഥാനങ്ങളിൽ നിന്നും മാപ്പുപറഞ്ഞ് മാറിനിൽക്കുക എന്നതാണ് ഈ സഹനസമരയജ്ഞങ്ങളിലൂടെ സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. നീതിലഭിക്കുന്നതുവരെ തുടർന്നു വരുന്ന എല്ലാ ഞായാറാഴ്ചകളിലും പ്രാധാന്യമുള്ള തിരഞ്ഞെടുക്കപ്പെട്ട മറ്റ് ദിവസങ്ങളിലും സമാനമായ നിരാഹാരപ്രാർത്ഥനായജ്‌ജങ്ങൾ സംഘടിപ്പിക്കുക എന്നതാണ് ലെയിറ്റിസ് ഫോർ ജസ്റ്റിസിന്റെ തുടർതീരുമാനം. 

അമേരിക്കയിലുള്ള ഏല്ലാ സീറോ മലബാർ പള്ളികളിലും യൂണിറ്റുകൾ സ്ഥാപിച്ച്, പള്ളികളിൽ നിന്നുള്ള സാമ്പത്തികവും വിശ്വാസസംബദ്ധിയുമായ പീഡനങ്ങളേൾക്കുന്നവരെ ആവശ്യമെങ്കിൽ നിയമത്തിന്റെ വഴികളിൽ സഹായിക്കുക എന്നതാണ് സംഘടനയുടെ സ്ഥാപിതലക്ഷ്യങ്ങളിൽ ഒന്ന്. സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങങ്ങൾക്ക് സാധിക്കുന്നതരത്തിലുള്ള സഹായങ്ങൾ നൽകുക എന്നതിലേക്കും സംഘടന ശ്രദ്ധചെലുത്തുന്നുണ്ട് എന്ന് പ്രസിഡണ്ട് ഫ്രാൻസ്സിസ്സ് സെബാസ്റ്റ്യൻ കുളക്കാട്ടോലിക്കലും നാഷണൽ ചെയർമാൻ ടോജോ തോമസ്സും വ്യക്തമാക്കി. നോർത്തേൺ കാലിഫോർണിയ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫോമയുടെ മുൻ റീജിയണൽ വൈസ് പ്രസിഡന്റുമാണ് ടോജോ തോമസ്. ബിജു ആലൂക്കാരൻ ലോനായി സെക്രട്ടറിയായും ബിജു മാത്യു മുണ്ടമറ്റം ട്രഷററായും പ്രവർത്തിക്കുന്ന ലയിറ്റിസ് ഫോർ ജസ്റ്റിസ് ആഗോളതലത്തിലുള്ള നിരവധി പ്രവാസി സിറോ മലബാർ അല്മായ കൂട്ടായ്മകളുമായി സഹകരിച്ച് പ്രവർത്തിച്ച് സഭാധികാരികളുടെ തെറ്റായ നീക്കങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്നൊരു സമ്മർദ്ദശക്തിയായിമാറും എന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം.

കൂടുതൽ വിവരങ്ങൾ ലയിറ്റിസ് ഫോർ ജസ്റ്റിസിന്റെ ഫേസ്‌ബുക്ക് പേജിലും വെബ്‌സൈറ്റിലും ലഭ്യമാണ്.

facebook page: https://www.facebook.com/laitiesforjustice/

Website: https://www.laitiesforjustice.org/

 

റിപ്പോര്‍ട്ട്‌: സാജന്‍ ജോസ്

കാലിഫോര്‍ണിയ.

 

Check Also

ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും

ലണ്ടൻ: ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസി​ൽ അറസ്​റ്റിലായ ലണ്ടനിലെ ഇന്ത്യൻ വംശജ ആർതി ധീറിനെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും. …

Leave a Reply

Your email address will not be published. Required fields are marked *