ഇൻഡ്യാ കാത്തലിക് അസോസിയേഷന്റെ 20l 7 ലെ പിക്നിക് ന്യൂ റോഷലില്ലള്ള ഗ്ലൻ ഐലന്റ് പാക്കിൽ വച്ചു സെപ്തംബർ 2 ന് നടന്നു. ഇൻഡ്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോൺ കെ ജോർജ്ജ് പിക്നിക് ഉദ്ഘാടനം ചെയ്തു. CMI സഭാ വെദികൻ ബിജു നാറാണത്ത്, സിസ്റ്റർ സബീനാ ജോസഫ്‌, സിസ്റ്റർ ഫിലോ എന്നിവരും സന്നിഹിതരായിരുന്നു.

സെക്രട്ടറി ലിജോ ജോൺ, ജോയിൻ സെക്രട്ടറി പോൾ ജോസ്, കമ്മറ്റി അംഗം ആന്റോ വർക്കി, മാത്യു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നനവർക്കുമായി മുട്ടായി പെറുക്ക്, ബോൾ പാസ്സിങ്ങ്, നാരങ്ങായും സ്പൂണും കടിച്ചോണ്ടോട്ടം, എഗ് പാസ്സിഗ്, ഷോട്ട്പുട്ട്, വടം വലി, തുടങ്ങിയ മൽസരങ്ങൾ സംഘടിപ്പിച്ചു. മാത്തുക്കുട്ടി, ഇട്ടൂപ്പ് ദേവസ്യ, ജോസ് മലയിൽ, ശ്രീ മാണി എന്നിവർ ചേർന്ന് രുചികരമായ ഭക്ഷണവും ഒരുക്കി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ പോറോട്ട ലൈവായി ഉണ്ടാക്കിയത് വ്യത്യസ്ഥ അനുഭവമായി.

പിക്നിക്കിനോടനുബദ്ധിച്ച് പ്രസിഡന്റ് ജോൺ കെ ജോർജ്ജിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രസിഡന്റുമാരായ തോമസ് തോമസ്, ഇന്നസെന്റ ഉലഹന്നാൻ, ജോർജ്ജ് ഇടയോടിൽ, മേരി ഫിലിപ്പ്, ചെറിയാൻ ചക്കാലപടിക്കൽ എന്നിവർ സംസാരിച്ചു. മുൻ നേതാക്കളായ ജോൺ പോൾ, ജോബുകുട്ടി മണലേൽ, ജോർജ്ജ് കൊട്ടാരം, അലക്സ് മുരിക്കനാലിൽ, റോയി ആന്റണി, വിൻസന്റ വറീത് തുടങ്ങിയവരും പങ്കെട്ടുത്തു. ചടങ്ങിൽ സംസാരിച്ചവർ സംഘടനയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിൽ സംതുഷ്ടി പ്രകടിപ്പിക്കുകയും, ഭാരവാഹികളെ അഭിനന്ദിക്കുകയും ചെയ്തു. യോഗത്തിൽ സെക്രട്ടറി ലിജോ ജോൺ ഇതുവരെയുള്ള സംഘടനാ റിപ്പോർട്ടും, ട്രെഷറാർക്കു വേണ്ടി പ്രസിഡന്റ് ജോൺ കെ ജോർജ്ജ് കണക്കും അവധരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോഫ്രിൻ ജോസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here