വാഷിംഗ്ടണ്‍: ഡമോക്രാറ്റിക് പാര്‍ട്ടി പുതിയതായി രൂപീകരിച്ച ജോബ്‌സ് ഫോര്‍ അമേരിക്കാ ടാസ്‌ക് ഫോഴ്‌സ് കൊ-ചെയ്യേഴ്‌സായി ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളായ രാജാകൃഷ്ണമൂര്‍ത്തി(ചിക്കാഗൊ), അമി-ബെറ (കാലിഫോര്‍ണിയ) എന്നിവരെ ഹൗസ് ഡെമോക്രാറ്റിക്ക് കോക്കസ് ചെയര്‍മാന്‍ ജോ ക്രോലി (ന്യൂയോര്‍ക്ക്) നിയമിച്ചതായി സെപ്റ്റംബര്‍ 13ന് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ഇടത്തരക്കാരായ കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗുണകരമായ ലെജിസ്ലേറ്റീവ് അജണ്ട തയ്യാറാക്കുക എന്നതാണ് പുതിയ ടാസ്‌ക് ഫോഴ്‌സിനെ കൊണ്ടു ഉദ്ദേശിക്കുന്നത്.

സാധാരണക്കാരനായ അമേരിക്കന്‍ പൗരന്റെ തൊഴിലസവരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, അവരുടെ അമേരിക്കന്‍ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക, തൊഴില്‍ രംഗത്തെ ആനുകൂല്യങ്ങള്‍ നേടികൊടുക്കു തുടങ്ങിയ നിരവധി ലക്ഷ്യങ്ങളാണ് പുതിയ കമ്മിറ്റിക്ക് നിര്‍വഹിക്കുവാനുള്ളത്.

അമേരിക്കന്‍ സാമ്പത്തിക രംഗം വികസിപ്പിക്കുക എന്നതിന് ഊന്നല്‍ നല്‍കി രൂപീകരിച്ച കമ്മിറ്റിയുടെ കൊ-ചെയറായി നിയമിച്ചതില്‍ യു.എസ്.പ്രതിനിധി Rep. രാജാകൃഷ്ണമൂര്‍ത്തി കൃതജ്ഞത അറിയിച്ചു. അമേരിക്കയുടെ പുനര്‍നിര്‍മ്മാണത്തിന് തന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും കൃഷ്ണമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here