പാട്ടുകളുടെ പൂക്കാലമൊരുക്കി എം ജിയും ശ്രേയക്കുട്ടിയും “നിങ്ങളോടൊപ്പം” വീണ്ടും വരുന്നു. ന്യൂയോർക്കിലെ മലയാളികൾ ആവേശത്തോടെ കാത്തിരുന്ന എം ജി ശ്രീകുമാർ, ശ്രേയാ ടീമിന്റെ സംഗീത പരിപാടി സെപ്റ്റംബർ 22 നു ന്യൂയോർക്ക് ഗ്ലെൻഓക്സ് ഹൈസ്കൂൾ (Glen Oaks) ഓഡിറ്റോറിയത്തിൽ വൈകിട്ട് ഏഴുമണിക്ക് നടക്കും. സോജി മീഡിയ അവതരിപ്പിക്കുന്ന “നിങ്ങളോടൊപ്പം” ഇതിനോടകം അമേരിക്കൻ മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞ സ്റ്റേജ് ഷോ ആണ്. കലയെയും കലാകാരന്മാരെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള സോജി മീഡിയയുടെ ഈ വർഷത്തെ രണ്ടാമത്തെ കലാ സംരംഭം ആണ് എം ജി ശ്രീകുമാർ ശ്രേയ ടീമിന്റെ “നിങ്ങളോടൊപ്പം ” സ്റ്റേജ് ഷോ കണ്ടും കെട്ടും പഴകിപ്പോയ പരിപാടികൾ അല്ല ഈ ടീമിന്റേത്. ഏറ്റവും പുതിയ ഗാനങ്ങൾ, ഏറ്റവും പുതിയ സ്കിറ്റുകൾ, മികവാർന്ന അവതരണം എന്നിങ്ങനെ പലവിധ പ്രത്യേകതകളോടെയാണ് “നിങ്ങളോടൊപ്പം” ഈ ഷോ എത്തുന്നതെന്നു സോജി മീഡിയ അറിയിച്ചു .
എം ജി ശ്രീകുമാർ ശ്രേയാ ടീമിന്റെ ഗാനങ്ങൾക്കൊപ്പം പ്രമുഖ ഹാസ്യ കലാകാരന്മാരുടെ കലാ പ്രകടനകൾക്കാണ് ഇനി ന്യൂയോർക്ക് സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. അമേരിക്കൻ മലയാളികൾക്ക് പ്രിയപ്പെട്ട എം ജി ശ്രീകുമാർ ക്രിസ്ത്യൻ ഭക്തിഗാനങ്ങളുമായി കഴിഞ്ഞ വർഷംഒരു ഷോ ചെയ്തിരുന്നു എന്നാൽ മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയക്കൊപ്പം ആദ്യമായാണ് അമേരിക്കയിൽ സംഗീത വിസ്മയവുമായി എത്തുകയാണ് എം ജിയും സംഘവും .
ഈ സംഗീത നൃത്ത ഹാസ്യ വിരുന്നിൽ ഐഡിയ സ്റ്റാർ സിംഗർ വിജയി സുധീപ്, പ്രശസ്ത പിന്നണി ഗായിക സുമി എന്നിവരുമുണ്ട്. ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയർത്തിയ മലയാള സിനിമ ടെലിവിഷൻ രംഗത്തെ പ്രമുഖ ഹാസ്യതാരങ്ങളായ സെന്തിൽ, ഷിബു ലബാൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന മിമിക് കോമഡിയും, പ്രശസ്തരായ കലാപ്രതിഭകൾ നയിക്കുന്ന നൃത്തനൃത്യങ്ങളും വളരെ ആനന്ദകരമായ അനുഭവം ആകും കാണികൾക്കു സമ്മാനിക്കുക .
പ്രശസ്ത കീബോർഡ് പ്ലേയറും, ഏഷ്യനെറ്റ് ടെലിവിഷനിലെ പ്രമുഖ ആർട്ടിസ്റ്റുമായ അനൂപാണ് ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത സൗണ്ട് എഞ്ചിനീയർ സമ്മിയാണ് ശബ്ദനിയന്ത്രണം.
22നു നടക്കുന്ന “നിങ്ങളോടൊപ്പം “പരിപാടിയെ കുറിച്ച് കൂടുതൽ അറിയുവാനും ടിക്കറ്റുകൾക്കും ബന്ധപ്പെടുക
സോജി മീഡിയ : 516 232 7856
ഡാനിയൽ വർഗീസ് : 209 292 7481
ലാലി കളപ്പുരയ്ക്കൽ : 516 -232 -4819