ന്യൂ യോർക്ക് : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാനും മുൻ പ്രസിഡന്റും, ഫൊക്കാനയുടെ ബിസിനസ് സെമിനാർ ചെയർപേഴ്സൺനും ഓർത്തഡോസ് സഭയുടെ അമേരിക്കൻ ഡയോസിസ് കൗൺസിൽ മെമ്പറുമായ ഡോ. ഫിലിപ്പ് ജോർജിന്റെ മാതാവും ,മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി. സി. ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അദ്ധ്യാപിക (അന്നാമ്മ 96) നിര്യാതയായി. തങ്കമ്മ ജോർജിന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി .

പ്രശസ്‌ത എഴുത്തുകാരനും ന്യൂ യോർക്ക് നിവാസികളുടെ പ്രിയങ്കരനുമായ Fr. ഡോ.ജോർജ് കോശി അച്ഛന്റെ മാതാവ് കുടിയാണ് പരേത.മറ്റുമക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ് സൂപ്രണ്ട്, മലനാട് ബാങ്ക് നെടുംകണ്ടം) സിസിലികുട്ടി ശാമുവൽ (മാവേലിക്കര )ജോർജ് വർഗീസ് (മുൻ മുനിസിപ്പൽ കൗൺസിലർ ചെങ്ങന്നൂർ) ജോർജ് എബ്രഹാം (USA)ലാലി തോമസ് (USA) .

മരുമക്കൾ:തോമസ് ജോസഫ് (കളപ്പുരക്കൽ , ഒളശ്ശ , കോട്ടയം ; ഗ്രേസി കുട്ടി , തേലപ്പുറത്തു, കല്ലുംങ്കൽ; ബാവക്കുട്ടി , മാടത്തിരമ്പിൽ ,കുഴിമറ്റം; സാലി നക്കിരേത്ത്‌ വടക്കേതിൽ ,ഇലന്തൂർ ;സോലി , അമ്പാട്ട് പാലക്കൽ പുന്നവേലി ,ഷൈല(USA).

വ്യൂയിങ്ങ് ഞായറാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 9 മണിവരെ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ച്‌,പോർചെസ്റ്റർ, ന്യൂ യോർക്ക്.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ആന്റോ വർക്കി , ട്രഷറര്‍ ബിപിൻ ദിവാകരൻ, വൈസ് പ്രസിഡന്റ് ഷയിനി ഷാജൻ , ജോയിന്റ് സെക്രട്ടറി ലിജോ ജോൺ , കമ്മറ്റി മെംബേർസ് ,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here