വത്തിക്കാന്‍: കഴിയുമെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നു ഫാ. ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതാണു യാത്രയ്ക്കു തടസ്സമാകുന്നത്. ഉടന്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണു പ്രതീക്ഷ. യെമനിലെ ഭീകരരുടെ തടവില്‍നിന്ന് ഒന്നരവര്‍ഷത്തിനു ശേഷം മോചിതനായി വത്തിക്കാനില്‍ എത്തിയ ഫാ. ടോം, സലേഷ്യന്‍ സഭാ ആസ്ഥാനത്തു പറഞ്ഞു. ‘തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കലും എനിക്കു നേരെ തോക്കുചൂണ്ടുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്തില്ല. അവര്‍ ആരെന്നു വെളിപ്പെടുത്തിയിട്ടുമില്ല. ഭീകരരുടെ പിടിയിലായിരുന്നപ്പോഴും മുടങ്ങാതെ പ്രാര്‍ഥിച്ചു. പ്രമേഹത്തിനുള്ള മരുന്നുകളും ഡോക്ടറുടെ സേവനവും അവര്‍ ലഭ്യമാക്കിയിരുന്നു’– അദ്ദേഹം പറഞ്ഞു.
ഇതേസമയം, ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നു സലേഷ്യന്‍ സഭ വ്യക്തമാക്കി. ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഏഞ്ചല്‍ ആര്‍തിമെ ഫെര്‍ണാണ്ടസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here