ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഡ് ഗെയിംസ്  ( 28 ആൻഡ് റമ്മി  )ഒക്ടോബർ 28 നു  വീലിങ്ങിലുള്ള റമദാ പ്ളാസ ഹോട്ടൽ (Ramada Plaza Hotel, 1090 S Milwaukee Ave, Wheeling, IL – 60090 )          വെച്ച് നടത്തപെടുന്നതാണ്.  28 കളിയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളർ ക്യാഷ് അവാർഡും മഹാരാജ ഫുഡ്സ് എവർ    റോളിങ്ങ് ട്രോഫിയും ലഭിക്കും.  രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 501  ഡോളർ ക്യാഷ് അവാർഡും സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്യുന്ന സെന്റ് മേരീസ് പെട്രോളിയം എവർ    റോളിങ്ങ് ട്രോഫിയും ലഭിക്കും.

റമ്മി  കളിയിൽ ഒന്നാം സ്ഥാനം നേടുന്നത്‌ ആൾക്ക് 501 ഡോളർ ക്യാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്ന ആൾക്ക്  ചാക്കോ ചിറ്റിലക്കാട്ട് സ്പോൺസർ ചെയ്യുന്ന 250  ഡോളർ ക്യാഷ് അവാർഡും ലഭിക്കുന്നതായിരിക്കും

അമേരിക്കയിലെ  വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേൽ  കൺവീനർ ആയും ജോസ് സൈമൺ മുണ്ട പ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പളളിൽ  എന്നിവർ അംഗങ്ങളുമായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ഒരേ സമയം 50 ടേബിളിൽ മത്സരം നടത്താനുള്ള സൗകര്യം ഈ ഹോട്ടൽ ഉള്ളതിനാൽ കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷിക്കാഗോ മലയാളീ അസോസിയേഷൻ നടത്തുന്ന എല്ലാ പരിപാടികളും കൃത്യ സമയത്തു തന്നെ  തുടങ്ങുമെന്നതിനാൽ ഈ മത്സരത്തിന്റെ കാര്യത്തിലും എല്ലാവരും സമയത്തു തന്നെ വന്നു സഹകരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുക്കുന്ന ടീമുകൾ  എല്ലാം നേരത്തെ തന്നെ രജിസ്റ്റർ  ചെയ്യുവാൻശ്രദ്ധിക്കുക . ആദ്യം രജിസ്റ്റർ ചെയ്യുന്ന 48 ടീമുകൾക്ക് മാത്രമേ  മത്സരത്തിൽ  പങ്കെടുക്കാൻ  സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് ഷിബു മുളയാനിക്കുന്നേൽ  (630 849 1253 ), ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, (630 607 2208 ) , മത്തിയാസ്  പുല്ലാപ്പള്ളിൽ (847 644 6305 ) , രഞ്ജൻ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680) , ഫിലിപ്പ് പുത്തൻപുരയിൽ (773 405 5954 )

LEAVE A REPLY

Please enter your comment!
Please enter your name here