വാഷിങ്ടന്‍: ട്വിറ്ററില്‍ വിവാദത്തിന്റെ അഗ്‌നി പടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ട്വീറ്റ്. രാഷ്ട്രീയ പ്രതിയോഗിയായ ഹിലറി ക്ലിന്റന്റെ ദേഹത്തേക്കു ഗോള്‍ഫ് ബോള്‍ എറിഞ്ഞുവീഴ്ത്തുന്ന ജിഫ് ചിത്രം റീട്വീറ്റ് ചെയ്തതാണു പുതിയ വിവാദത്തിനു വഴിയൊരുക്കിയത്. ഏറുകൊണ്ടു ഹിലറി വിമാനത്തിനുള്ളിലേക്കു മറിഞ്ഞുവീഴുന്ന ദൃശ്യവും എഡിറ്റുചെയ്ത ജിഫിലുണ്ട്.

‘ക്രൂക്കഡ് ഹിലറി’ എന്ന ഹാഷ് ടാഗോടെ റീട്വീറ്റ് ചെയ്ത ചിത്രം ഒരുമണിക്കൂര്‍കൊണ്ട് 28,000 പേര്‍ റീട്വീറ്റ് ചെയ്തു. 62,000 ലൈക്കുകളും ഇതിനു കിട്ടി. എന്നാല്‍, സംഭവം കടുത്ത പ്രതിഷേധത്തിനു വഴിയൊരുക്കി. ‘നമ്മുടെ പ്രസിഡന്റ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണ്’– ചിത്രത്തിനു ലഭിച്ച ഒരു കമന്റ്. ഇലക്ഷന്‍ പരാജയം സംബന്ധിച്ചു ഹിലറി ക്ലിന്റന്‍ ‘വാട്ട് ഹാപ്പന്‍ഡ്’ എന്ന പുസ്തകം പുറത്തിറക്കിയതുമുതല്‍ ട്രംപ് മുഷിച്ചിലിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here