വാ​ഷി​ങ്​​​ട​ൺ: ന​വ​ജാ​ത ശി​ശു​ക്ക​ളെ റോ​ക്ക്​ സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച്​ നൃ​ത്തം ചെ​യ്യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കൈ​യി​ലെ​ടു​ത്ത്​ വാ​യു​വി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്​​ത ര​ണ്ട്​ ന​ഴ്​​സു​മാ​രെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ജോ​ലി​യി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു.

ഫ്ലോ​റി​ഡ​യി​ലെ ജാ​ക്സ​ൺ​വി​ല്ല​യി​ലു​ള്ള നാ​വി​ക ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സു​മാ​ർ​ക്കാ​ണ്​ ജോ​ലി ന​ഷ്​​ട​മാ​യ​ത്. ജ​നി​ച്ച്​ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​ക​ളോ​ടാ​ണ്​ ന​വ​ജാ​ത​ശി​ശു പ​രി​ച​ര​ണ വാ​ർ​ഡി​ൽ​വെ​ച്ച്​ ന​ഴ്​​സു​മാ​ർ ക്രൂ​ര​മാ​യി പെ​രു​മാ​റി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​താ​ണ്​ ഇ​വ​ർ​ക്ക്​ വി​ന​യാ​യ​ത്. ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു ന​ഴ്​​സ്​ കു​ഞ്ഞി​നെ കി​ട​ക്ക​യി​ൽ നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യും കൈ​കാ​ലു​ക​ൾ സം​ഗീ​ത​ത്തി​ന​നു​സ​രി​ച്ച്​ ച​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റൊ​രു ന​ഴ്​​സാ​വ​ട്ടെ, കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത്​ മേ​ലോ​ട്ട്​ ചെ​റു​താ​യി എ​റി​ഞ്ഞു പി​ടി​ച്ചു​കൊ​ണ്ട്​ ‘ഇൗ ​കു​ട്ടി​ച്ചാ​ത്ത​ന്മാ​രെ​ക്കൊ​ണ്ട്​ ഞാ​ൻ തോ​റ്റു’ എ​ന്നു പ​റ​യു​ന്നു. ഇൗ ​ര​ണ്ട്​ വി​ഡി​യോ​ക​ളും ഫേ​സ്​​ബു​ക്കി​ൽ വ​ന്ന​തോ​ടെ ​സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ​ത്തി​ലെ മ​റ്റ്​ ന​ഴ്​​സു​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ മാ​പ്പു പ​റ​യു​ക​യും ന​ഴ്​​സു​മാ​രെ പി​രി​ച്ചു​വി​ട്ട​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

LEAVE A REPLY

Please enter your comment!
Please enter your name here