ന്യൂ ജേഴ്‌സി : പാറ്റേഴ്സൺ സെൻറ് ജോർജ് ഇടവകയിൽ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് (എസ്എംസിസി) പുനഃ:സംഘടിപ്പിച്ചു ! സംഘടനയ്ക് പുതിയ നേതൃത്വം.

അമേ­രി­ക്ക­യിലെ ചിക്കാഗോ ആസ്ഥാ­ന­മാ­യുള്ള സീറോ മല­ബാര്‍ കത്തോലിക്കാ രൂപ­ത­യുടെ അത്മായ സംഘ­ട­ന­യായ സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്ര­സ് (എ­സ്.­എം.­സി.­സി) യുടെ ന്യൂ ജേഴ്‌സി സെൻറ് ജോർജ് സീറോ മല­ബാര്‍ കത്തോലിക്കാ ഇടവകയിലെ ശാഖയുടെ പ്രവർത്തനങ്ങൾ പുനരുജീജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി റവ : ഫാദർ ജേക്കബ് ക്രിസ്റ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് 2017 – 2019 വര്‍ഷ­ങ്ങ­ളി­ലേ­ക്കുള്ള പുതിയ നേതൃ­ത്വത്തെ തെര­ഞ്ഞെ­ടു­ത്ത­ത്.

ജോയ് ചാക്കപ്പൻ (പ്രസിഡന്റ്), ടോം സെബാസ്റ്റ്യൻ (സെക്രട്ടറി), ജോസഫ് ഇടിക്കുള (ട്രഷറർ), (വൈസ് പ്രസിഡന്റ്) മരിയ തൊട്ടുകടവിൽ, (ജോയിന്റ് സെക്രട്ടറി) ആൽബർട്ട്ആന്റണി, (ജോയിന്റ് ട്രഷറർ) സോജൻ ജോസഫ്, (നാഷണൽ കോ – ഓർഡിനേറ്റർ ) എൽദോ പോൾ എന്നിവർ ഭാരവാഹികളായും കമ്മറ്റിയിലേക്ക് ഇടവക ട്രസ്റ്റിമാരായ ജോംസൺ ഞാലിമ്മാക്കൽ,തോമസ് തൊട്ടുകടവിൽ കൂടാതെ ബോബി അലക്സാണ്ടർ, ഫ്രാൻസിസ് പള്ളുപ്പെട്ട, സാമുവേൽ ജോസഫ്, എന്നിവരെയും ഓഡിറ്ററായി ബോബി വടശ്ശേരിലിനെയും യോഗം തിരഞ്ഞെടുത്തു.

സഭ­യുടെ വളര്‍ച്ച­യില്‍ കരു­ത­ലും സംര­ക്ഷ­ണ­വു­മായി പ്രവര്‍ത്തി­ക്കാനും അത്മാ­യ­രുടെ നന്മയും ആദ്ധ്യാ­ത്മിക വളര്‍ച്ചയും ലക്ഷ്യ­മി­ട്ടുള്ള പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സജീവസാന്നിധ്യ­മാ­കാനും പുതിയ നേതൃ­ത്വ­ത്തിന് സാധി­ക്കു­മാ­റാ­ക­ട്ടെ­യെന്ന് റവ : ഫാദർ ജേക്കബ് ക്രിസ്റ്റി ആശംസിച്ചു,  സംഘടനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവകയുടെ പൂർണ പിന്തുണ ഉണ്ടാവുമെന്ന് ഇടവക ട്രസ്റ്റിമാരായ ജോംസൺ ഞാലിമ്മാക്കൽ,തോമസ് തൊട്ടുകടവിൽ എന്നിവർ അറിയിച്ചു.

Catholic Church Paterson

LEAVE A REPLY

Please enter your comment!
Please enter your name here