സെപ്റ്റംബർ ഒൻപതിന് ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കമ്മ്യൂണിറ്റി സർവീസ് വൻവിജയമായി . ന്യൂ ജേഴ്‌സിയിലെ ഹിൽ സൈഡിൽ ലുള്ള കമ്മ്യൂണിറ്റി ഫുഡ്ബാങ്കിൽ രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണിവരെ വിവിധ മേഖലകളിൽ വളണ്ടിയർ സർവീസ് നടത്തിയാണ് ഫൊക്കാന വിമൻസ് ഫോറം സാമുഹ്യ പ്രവർത്തനം നടത്തിയത്.

ഫൊക്കാന വിമൻസ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റർ ചെയർപേഴ്സൺ ഡോ. സുജാ ജോസ്, മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റീ രാജു കെ ജോയി, ജോസ് കെ ജോയി , മഞ്ച് പ്രസിഡന്റ് സജി മോൻ ആന്റണി, ജോയിന്റ് സെക്രട്ടറി രഞ്ജിത് പിള്ള തുടങ്ങിയവരോടൊപ്പം ഫോകാനയുടെയും MANJ ന്റെയും ന്യൂ യോർക്കിലെയും ന്യൂ ജേഴ്സിയിൽ നിന്നും നിരവധി ആളുകൾ പങ്കെടുത്ത്‌. മുതിർന്നവരോടൊപ്പം ജെറിൻ തടത്തിലിന്റെ നേതൃത്വത്തിൽ കൊച്ചുകുട്ടികളും തങ്ങളുടേതായ സാമുഖ്യ സേവനം കാഴ്ച വെച്ചു.

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.
ഇത്തരത്തിലുള്ള സാമുഖ്യ സേവനം ഓരോ കമ്മ്യൂണിറ്റിയുടെയും നിലനിൽപ്പിനു ആവശ്യമാണെന്നു ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു . ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, ജനോപകരപ്രതമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വിമന്‍സ് ഫോറം എന്നും മുൻഗണന നൽകുമെന്ന് വിമന്‍സ് ഫോറം ഭാരവാഹികളായ ലീലാ മാരേട്ടും, ഡോ. സുജാ ജോസും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here