ഷിക്കാഗോ: വിദേശ ഇന്ത്യക്കാരുടെ ഗ്ലോബല്‍ സംഘനടയായ ഗോപിയോ (ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) റോസ്‌മോണ്ട് ഹൈറ്റ് ഹോട്ടലിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ചു നടന്ന ബിസിനസ് കോണ്‍ഫറന്‍സിലും ആനുവല്‍ ഗാലയിലും വച്ചു അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്, ഗോപിയോ എന്ന സംഘടനയുടെ വളര്‍ച്ചയ്ക്കും, നേതൃത്വത്തിനും നല്‍കിയ വലിയ സംഭാവനകള്‍ക്ക് യു.എസ്. കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. കോണ്‍ഗ്രസ്മാന്റെ അവാര്‍ഡ് ദാന പ്രസംഗത്തില്‍ ഗോപിയോയുടെ വളര്‍ച്ചയേയും, പ്രവര്‍ത്തനങ്ങളേയും പ്രശംസിക്കുകയും തന്റെ സുഹൃത്തായ ഗ്ലാഡ്‌സണ്‍ വര്‍ഗീസിന് ലീഡര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതിലുള്ള അതിയായ സന്തോഷം അറിയിക്കുകയും ചെയ്തു.

അമേരിക്കയിലെ വിവിധ കോര്‍പറേഷന്‍ സി.ഇ.ഒമാര്‍, കോണ്‍സുലര്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍- അമേരിക്കന്‍ വ്യവസായ പ്രമുഖര്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കയിലെ പ്രശസ്ത എന്‍ജീനീയറിംഗ് കോളജായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബുരുദാനന്തര ബിരുദവും, അതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഓപ്പറേഷന്‍സ് മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദവും നേടിയ ഗ്ലാഡ്‌സണ്‍ വെസ്റ്റിംഗ് ഹൗസ് കോര്‍പറേഷന്‍ ഡിവിഷണല്‍ ഡയറക്ടറാണ്. ഇല്ലിനോയിസ് ഗവര്‍ണര്‍ പാറ്റ് ക്യൂന്‍ 2013-ല്‍ ഗ്ലാഡ്‌സണെ ഇല്ലിനോയിസ് സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷണര്‍ ആയി നിയമിക്കുകയുണ്ടായി.

മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ്, ഫോമ ജനറല്‍ സെക്രട്ടറി, ഐ.എന്‍.ഒ.സി ചിക്കാഗോ പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here