“ഹാർവി”യുടെ ബാക്കിപത്രം

2007 ലെ ഐക്ക് കൊടുങ്കാറ്റിന് ശേഷം വളരെ കാര്യമായ കാറ്റുകളൊന്നും Texas ലേയ്ക്ക് വന്നില്ല.എല്ലാ വർഷവും കാര്യമായ മുന്നൊരുക്കങ്ങൾ govt. എടുക്കുന്നുണ്ടായിരുന്നു എങ്കിലും വലിയ പരിക്കുകൾ ഒന്നും ഇല്ലാതെ കഴിഞ്ഞ കാലങ്ങൾ കടന്ന് പോയി. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ഷണിക്കാത്ത അതിഥിയായി ഒരു കൊടുങ്കാറ്റ് കടന്ന് വന്നു “ഹാർവി”. ഹാർവിയുടെ വരവ് നേരത്തെ അറിഞ്ഞ govt. അതിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ തുടങ്ങി.ജനങ്ങളും ഉണർന്ന് പ്രവർത്തിച്ചു. സുപ്പർമാർക്കറ്റുകളിൽ നിന്നും, ചെറുതും വലുതുമായ മറ്റ് ഷോപ്പുകളിൽ നിന്നും അവശ്യ സാധനങ്ങൾ വളരെ പെട്ടെന്ന് തന്നെ വിറ്റ് പോയി.എങ്ങും പരിഭ്രാന്തരായ ജനങ്ങൾ.ഹോസ്പിറ്റലുകളിൽ emergency situvaton diclare ചെയ്തു. പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ നേരത്തെ വീട്ടിൽ വിട്ട് അവരുടെ സുരക്ഷ ഉറപ്പു വരുത്തി. ജോലിക്കായി കടന്ന് വന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കി “ഹാർവി”യുടെ വരവിനായി ഒരുങ്ങി.

തകർത്ത് പെയ്ത മഴ അക്ഷരാർത്ഥത്തിൽ ഹുസ്റ്റനേയും സമീപ പ്രദേശങ്ങളെയും വെള്ളത്തിൽ ആഴ്ത്തി. കണക്കുകൾ പ്രകാരം കഴിഞ്ഞ നൂറ് വർഷക്കാലം കാണാത്ത മഴയാലും വെള്ളപ്പൊക്കത്താലും ഹുസ്റ്റൻ വിറച്ചു.ക്രമാതീതമായി ഉയരുന്ന മഴവെള്ളത്തെ എങ്ങനെ നിയന്ത്രീക്കും എന്നറിയാതെ ഭരണകൂടം നിശ്ച്ചലമായി.വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ നിർബദ്ധപൂർവ്വം ഒഴിപ്പിച്ചു.ഹുസ്റ്റണിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്താൽ ചുറ്റപ്പെട്ടു. ചില കമ്മ്യൂണിറ്റികളിൽ കെട്ടിനിർത്തിയിരുന്ന ലെവികളിൽ മഴവെള്ളം താങ്ങി നിർത്താനുള്ള ബലം ഇല്ലാതെ അത് പൊട്ടുകയും;ഒരിക്കലും flood ആവുകയില്ല എന്ന് വിശ്വസിപ്പിച്ച് മുന്തിയ വില കൊടുത്ത് വാങ്ങിയ വീടുകളിൽ ലെവി തകർന് വെള്ളം കയറുകയും; വാഹനങ്ങൾ ഉൾപ്പെടെ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറി നശിച്ച് പോകുന്ന ദയനീയ കാഴ്ച്ചയ്ക്കും സാക്ഷിയാകേണ്ടി വന്നു.
മഴയുടെ കാഠിന്യത്താൽ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതെയും, അവശ്യ സാധനങ്ങൾ ലഭിക്കാതെയും ജനങ്ങൾ നട്ടം തിരിഞ്ഞു.പട്ടാളക്കാരുടെ വാഹനങ്ങൾ ദുരിതാശ്വാസത്തിനായും, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപെടുത്താനുമായി തത്രപ്പെട്ടു. ജീവനും കൈയ്യിൽ പിടിച്ച് സർവ്വതും നഷ്ടപ്പെട്ട് ജനങ്ങൾ പാലായനം ചെയ്യുന്ന ദയനീയ കാഴ്ച്ചകൾ എങ്ങും. മഴവെള്ളത്തിന്റെ ശക്തി അറിയാതെ റോഡുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലേയ്ക്ക് വാഹനങ്ങൾ ഓടിച്ച് ഇറക്കി ജീവൻ നഷ്ടപ്പെട്ടവർ, അങ്ങനെ ജീവിനും മരണത്തിനും ഇടയ്ക്കുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിക്കവെ സർവ്വേശ്വരന്റെ കൃപയാൽ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയവർ. അങ്ങനെ എത്ര എത്ര മുഖങ്ങൾ.
ദിവസങ്ങൾ നീണ്ടുനിന്ന കാറ്റിന്റെയും മഴയുടെയും ശക്തി കുറയുകയും, വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് വെള്ളം പിൻവലിയുകയും ചെയ്തു. സഹായ ഹസ്തവുമായി സന്നദ്ധ സംഘടനകളും അസോസിയേഷൻ പ്രവർത്തകരും ഓടി നടന്നു. പരിചയം ഉളളവർ എന്നോ ഇല്ലാത്തവർ എന്നോ, വെളുത്തവൻ എന്നോ കറുത്തവൻ എന്നോ വെത്യാസം ഇല്ലാതെ എല്ലാവരും തങ്ങളാൽ കഴിയുന്നതു പോലെ പരസ്പരം സഹായിച്ചു. ചിലർ വെള്ളം കയറിയ വീടുകളിലെ കാർപ്പറ്റുകളും, തടികളും മറ്റും ഇളക്കാനും; പൂപ്പൽ കയറാതെ സംരക്ഷിക്കാനും പരിശ്രമിച്ചു. മറ്റു ചിലർ ഭക്ഷണവും വെള്ളവും വിതരണം ചെയ്തു. സഹായഹസ്തവുമായി കടന്ന് വന്ന എല്ലാ സംഘടനകളെയും ,നല്ലവരായ ആൾക്കാരെയും നന്ദിയോടെയല്ലാതെ സ്മരിക്കാൻ കഴിയില്ല.

മഴവെള്ളപ്പൊക്കത്താൽ വീടുകളും വാഹനങ്ങളും നഷ്ടപ്പെട്ട ഇടത്തരക്കാരായ പലേ കുടുംബങ്ങളുടെയും പ്രശ്നങ്ങൾ ആരംഭിക്കുന്നത് ഇനിയും ആണ്. സന്നദ്ധ സംഘടനകളും, അസോസിയേഷനുകളും തങ്ങളാൽ കഴിയുന്നതു പോലെ വീടുകൾ വൃത്തിയാക്കുകയും, കാർപ്പറ്റുകളും, തടികളും, കതകുകളും മറ്റും ഇളക്കിയെടുത്ത് സഹായിക്കുകയും ചെയ്തു. പക്ഷേ Flood insurance ഇല്ലാത്ത, Payoff ചെയ്ത വാഹനങ്ങളുടെ full insurance മാറ്റി ലെയബിലിറ്റി മാത്രം ആക്കുകയും ചെയ്ത എത്രയോ ഇടത്തരം കുടുംബങ്ങൾ. പല ഇന്ത്യൻ കുടുംബങ്ങളും പ്രത്യേകിച്ച് മലയാളി കുടുംബങ്ങളിൽ ചെറിയ ജോലികൾ ചെയ്തും, മക്കളെ നോക്കിയും ഒരാളുടെ വരുമാനത്തിൽ വീട് മുൻപോട്ട് കൊണ്ടു പോവുകയും ചെയ്യുന്നവർ. Flood Insurance ഇല്ലാത്തതിനാൽ അവിടെ നിന്നോ, poverty levelന് മുകളിൽ ആയതിനാൽ govt.ന്റെ ഭാഗത്ത് നിന്നോ ഒരു സഹായവും ലഭിക്കാതെ;മറ്റുള്ളവരുടെ മുൻപിൽ സഹായത്തിനായി കൈ നീട്ടാൻ ആത്മാഭിമാനം സമ്മതിക്കാതെ നെടുവീർപ്പും സങ്കടവുമായി കഴിയുന്ന അനേകം കുടുംബങ്ങൾ. പണക്കാർക്ക് വീടോ, കാറോ നഷ്ടപ്പെട്ടാൽ അവർക്കത് ഒരു വിഷയം ആകുന്നില്ല. ഒരു സുഹൃത്ത് പറഞ്ഞതുപോലെ “വിരലിന് ഇടയിൽ നിന്ന് ഉതിർന്ന് പോയ ഒരു peanut പോലെ”. തീരെ പാവപ്പെട്ടവർക്കും പ്രശ്നങ്ങൾ ഒന്നും ഇല്ല, സർക്കാർ അവർക്ക് വേണ്ട എല്ലാവിധ സഹായവും ചെയ്ത് കൊടുക്കും.പുതുതായി വീടും, വണ്ടിയും ,food stamp വേണ്ടവർക്ക് അതും. പക്ഷേ ഇടത്തരക്കാരായ കുടുംബങ്ങൾ ഒരു സഹായവും ലഭിക്കാതെ ഇനി എന്ത് എന്ന വലിയ ചോദ്യചിഹ്നത്തിന് മുൻപിൽ പകച്ച് നിൽക്കുന്നു.

ഇവിടെ ഉള്ള സന്നദ്ധ സംഘടനകളോടും, അസോസിയേഷൻ പ്രവർത്തകരോടും എനിക്ക് ഒന്നേ അഭ്യർഥിക്കാനുള്ളൂ.നിങ്ങളുടെ പ്രവർത്തനങ്ങളും,സഹായങ്ങളും ശ്ലാഘനീയം തന്നെ. എങ്കിലും വെള്ളപ്പൊക്കത്തിന്റെ സമയത്ത് അവിടങ്ങളിൽ പോയി സഹായിച്ച നിങ്ങളുടെ പ്രവർത്തനങ്ങൾ അവിടം കൊണ്ട് അവസാനിപ്പിക്കാതെ ഇനിയും നിങ്ങളുടെ നിർലോഭമായ സഹായങ്ങൾ അത് സാമ്പത്തികമായാലും, അല്ലാതെ ആയാലും തുടർന്നും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഹാർവിയുടെ ദുരിതത്തിൽ പ്രയാസം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും സർവ്വേശ്വരന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഒരിക്കലും തളരാത്ത മന:ശക്തിയോടെ നമുക്ക് ഒരുമിച്ച് മുന്നേറാം…

റോബിൻ കൈതപ്പറമ്പ്….

LEAVE A REPLY

Please enter your comment!
Please enter your name here