ന്യൂയോർക്ക്: നേരോടെ, നിർഭയം, നിരന്തരം, വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി പ്രസ്ഥാനങ്ങളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങൾ ലോക മലയാളികൾക്കായി കാഴ്ച്ചവെക്കുന്നു.

ഓണത്തോട് അനുബന്ധിച്ചു ഇലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോയിലെ 40 വർഷം പിന്നിട്ട കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ ഓണാഘോഷ പരിപാടികളും, 40 -ആം വാർഷിക ആഘോഷങ്ങളുടെ പ്രശക്ത ഭാഗങ്ങളും, കേരളാ സാമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, മലയാളി അസ്സോസിയേഷൻ ഓഫ് ഫിലാഡൽഫിയ, ഒരുമ, ഗീതാമണ്ഡലം ചിക്കാഗോ, തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഓണാഘോഷ പരിപാടികൾ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂയോർക്കിൽ വിവിധ സംഘടനകൾ ഒരുമിച്ച് കൂടി നടത്തിയ ഓണം ശ്രദ്ധേയമായി. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529

വിനോദ് കൊണ്ടൂർ ഡേവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here