ഫിലഡൽഫിയ: ഈ വർഷത്തെ ഹാറ്റ്ബോറോ കൺവൻഷൻ ഒക്ടോബർ 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ 3155 ഡേവിസ് വിൽ റോഡ്, ഹാറ്റ് ബോറോ (3155 Davisville Road, Hatboro, PA 19040) ഉള്ള സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവാനിയൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ സുവിശേഷ യോഗത്തിൽ പ്രശസ്ത ക്രിസ്തീയ പ്രഭാഷകനും, ഹൃദ്രോഗ വിദഗ്ധനുമായ ഡോ. വിനോ ജോണ്‍ ദാനിയേല്‍ വചനപ്രഘോഷണം നടത്തും.

വെള്ളി ശനി ദിവസങ്ങളിൽ വൈകിട്ട് 6:30 നു ഗാനശുശ്രുഷയോടു കൂടി യോഗം ആരംഭിക്കും. ഞായറാഴ്ച രാവിലെ 10:15 നുള്ള വിശുദ്ധ ആരാധനയ്ക്കു ശേഷം കൺവൻഷൻ അവസാനിക്കും. ഫിലഡൽഫിയയിലെ എല്ലാ വിശ്വാസികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക പട്ടക്കാരൻ റവ. വർക്കി തോമസ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്.

റവ. വർക്കി തോമസ് 267 597 6535
സെക്രട്ടറി-അരുൺ ജേക്കബ് 516 582 4028
കൺവൻഷൻ കോഓർഡിനേറ്റർ – വർക്കി ജോൺ 267 312 6830

LEAVE A REPLY

Please enter your comment!
Please enter your name here