ന്യൂഡല്‍ഹി: നോട്ട് നിരോധനമെന്ന ശുദ്ധമണ്ടത്തരം പാളിയ പരീക്ഷണമാണെന്ന് പറയുന്നില്ലെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്ന് പോകുന്നതിനാല്‍ മറികടക്കുവാനായി പ്രത്യക പദ്ധതികള്‍ പ്രഖ്യപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നോട്ട് അസാധുവാക്കലും ജിഎസ്ടിയും സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ പരോക്ഷമായി സമ്മതിക്കുന്ന നടപടിയാണ് ഇത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കലെന്ന അതിസാഹസികത കാരണം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന് വിര്‍ശനവുമായി മന്‍മോഹന്‍ സിങ്ങ് രംഗത്തെത്തിയിരുന്നു.
ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്റെ കാലാവധി നീട്ടി. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെ സമ്മതിച്ചിരുന്നു.
മൂന്നു വര്‍ഷത്തെ കാലാവധി അടുത്തമാസം 16 ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷം കൂടി അരവിന്ദ് സുബ്രഹ്മണ്യന് നീട്ടി നല്‍കിയിട്ടുള്ളത്. പ്രതിസന്ധി സ്ഥിരീകരിച്ച് സര്‍ക്കാര്‍ സമ്പദ്ഘടനയില്‍ പ്രതിസന്ധിയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ്. വളര്‍ച്ചാനിരക്കിലെ ഇടിവ് പരിഹരിക്കണമെന്ന് അരവിന്ദ് സുബ്രഹ്മണ്യം. ഇതിനാവശ്യമായ ഉത്തേജനപരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കും.
അടിയന്തര സാഹചര്യം നേരിടാനായി പ്രത്യേക സാമ്പത്തിക പദ്ധകളിലൂടെ സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. 40000 കോടി മുതല്‍ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്പത്തിക പാക്കേജായിരിക്കും പ്രഖ്യാപിക്കുക. ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹികക്ഷേമം എന്നിവയില്‍ ഊന്നിയ പദ്ധതികളായിരിക്കും ഇവ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here