KOZHIKODE 1st March 2014 : Congress leader and Chief Minister of Kerala Oommen Chandy ( L to R ) IUML national president and Minister for state External Affairs E Ahmed , KPCC president VM Sudheeran and Industrial minister and IUML leader PK Kunhalikutty at a UDF district convention at the Ton Hall / Photo: James Arpookara , CLT #

കോട്ടയം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് ശേഷം വേങ്ങര ഉപതിരഞ്ഞെടുപ്പിലും മുഖ്യവിഷയമായി കെ.എം. മാണിയുടെ മടങ്ങി വരവ്. ബി.ജെ.പി, ഇടതു വിരുദ്ധ ജനാധിപത്യ ചേരിയില്‍ കെ.എം. മാണി കൂടി വേണമെന്ന് ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. തിരിച്ചു വരുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസിന് തീരുമാനമെടുക്കാമെന്ന് രമേശ് ചെന്നിത്തലയും എം.എം. ഹസനും പറഞ്ഞു.
കെ.എം. മാണി എന്നും യു.ഡി.എഫിന്റെ ശക്തനായ കൂട്ടാളിയാണന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തെ യു.ഡി.എഫില്‍ നിന്ന് പറഞ്ഞു വിടാന്‍ ആരും ശ്രമിച്ചിട്ടില്ല. ജനാധിപത്യചേരിയില്‍ കെ.എം. മാണിയെ ഇനിയും ആവശ്യമുണ്ടെന്നും വ്യക്തമാക്കി. കെ.എം. മാണി വേങ്ങരയില്‍ എത്തുന്നത് യു.ഡി.എഫ് പ്രചാരണത്തിന് ശക്തി പകരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വയം വിട്ടു പോയ കേരള കോണ്‍ഗ്രസ് മടങ്ങി വരവിന്റെ കാര്യത്തിലും സ്വന്തം തീരുമാനമെടുക്കണം.
മാണി മടങ്ങി വരാന്‍ തയാറെങ്കില്‍ അതിനെ പ്രതീക്ഷയോടെ കാണുന്നൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്‍ പറഞ്ഞു. ഉടന്‍ ഉണ്ടാവില്ലെങ്കിലും കേരള കോണ്‍ഗ്രസ് ഭാവിയില്‍ യു.ഡി.എഫിലേക്ക് തന്നെ മടങ്ങി എത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

 

LEAVE A REPLY

Please enter your comment!
Please enter your name here