ഫിലാഡല്‍ഫിയ: പമ്പമലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സാഹിത്യ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 30-ന് ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റിസെന്ററിലാണ് (9726 Bustleton Ave, 19115 ) സമ്മേളനം ഒരുക്കിയിരിക്കുന്നത്.

പ്രൊഫസര്‍ കോശി തലíല്‍ “”അമേരിíയിലെമലയാള സാഹിത്യത്തില്‍ അപചയം സംഭവിച്ചുവോ?’’ എന്ന വിഷയം അവതരിപ്പിക്കും.

അമേരിക്കയിലെ മലയാള സാഹിത്യരംഗത്ത് സജീവ സാന്നിദ്ധ്യം പുലര്‍ത്തുന്ന കഥാകാരന്മാരും, കവികളും, സഹൃദയരുമായ റവ: ഫാദര്‍ എം.കെ. കുര്യാക്കോസ്, മുരളി ജെ. നായര്‍, നീന പനയ്ക്കല്‍, അശോകന്‍ വേങ്ങാശ്ശേരി, ജോര്‍ജ്ജ് നടവയല്‍, സോയ നായര്‍, അനിത പണിക്കര്‍, ശോശാമ്മ ചെറിയാന്‍, എബ്രാഹം മേട്ടില്‍, മോഡി ജേക്കബ്, ബാബു വറുഗീസ്, അനിത ജോര്‍ജ്ജ്, എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിക്കും.

പമ്പ ലിറ്റററി ചെയര്‍ പേഴ്‌സണ്‍ റവ: ഫാദര്‍ ഫിലിപ്പ് മോഡയില്‍ മോഡറേറ്ററായിരിക്കും, ജോര്‍ജ്ജ് ഓലിക്കല്‍ പ്രോഗ്രാം കോഡിനേറ്റ് ചെയ്യും. പമ്പ പ്രസിഡന്റ്അലക്‌സ് തോമസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷനാകും, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോഉത്ഘാടനം നിര്‍വ്വഹിക്കും. ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ, ട്രൈസ്‌റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ റോണി വറുഗീസ് എന്നിവര്‍ ആശംസകള്‍ നേരും. ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അലക്‌സ് തോമസ് (പ്രസിഡന്റ്) 215 850 5268
ഫാദര്‍ ഫിലിപ്പ് മോഡയില്‍ (ലിറ്റററിചെയര്‍ പേഴ്‌സണ്‍) 267 565 0335
ജോര്‍ജ്ജ് ഓലിക്കല്‍ (പ്രോഗ്രാം കോഡിനേറ്റര്‍) 215 873 4365
ജോണ്‍ പണിക്കര്‍ 215 605 5109
സുമോദ് നെല്ലിക്കാല 267 322 8527
മോഡി ജേക്കബ്, 215 667 0802

LEAVE A REPLY

Please enter your comment!
Please enter your name here