കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച ‘രാമലീല’ ഇന്ന്​ തിയേറ്റുകളിലെത്തും. ഷൂട്ടിങ്​ പൂർത്തിയാക്കി ജൂ​ൈല 21ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്​. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ്​ അറസ്​റ്റിലായതോടെ റിലീസ്​ അനന്തമായി നീളുകയായിരുന്നു. മഞ്​ജുവാര്യർ നായികയാവുന്ന ഉദാഹരണം സുജാതയും ഇന്ന്​ തിയേറ്ററുകളിലെത്തും.

പുലിമുരുകന്‍റെവിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ്​ രാമലീല. നവാഗതനായ അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ്‌ നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here