മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയിയെന്ന് കേട്ടിട്ടേയുള്ളു. അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയപ്പോള്‍ കേരളത്തിലെ ബി.ജെ.പി ക്കാരുടെ അവസ്ഥ അതാണ്. ഇതിനു മുന്‍പ് അവര്‍ക്ക് കിട്ടിയ മറ്റൊരടിയായിരുന്നു സുരേഷ് ഗോപിയെ എം.പി.യാക്കിയത്. സുരേഷ് ഗോപി എം.പി. സ്ഥാനവും മന്ത്രിസ്ഥാനവും മോഹിച്ച് അതിനുള്ള കുപ്പായം തയ്ക്കാന്‍ തയ്യല്‍ക്കാരന്‍റെ കൈയ്യില്‍ കൊടുത്തിട്ട് നാളു കുറെയായി. മോഡിയുടേയും അമിത്ഷായുടേയും വീട്ടുപടിക്കല്‍ കൈയ്യും നീട്ടി കാത്തു കിടന്നത് ദിവസങ്ങളും മാസങ്ങളുമായിരുന്നു. ഒടുവില്‍ പുറം വാതിലെന്നും അടുക്കള വാതിലെന്നും അദ്ദേഹം കളിയാ ക്കിയ അതേ വാതിലില്‍ക്കൂടി ആ സ്ഥാനം നേടിയെടുത്തുയെ ന്നതാണ് സത്യം. സുരേഷ്ഗോപി ആ സ്ഥാനം കിട്ടാന്‍ വേണ്ടി ബി.ജെ.പി.യുടെ കേരളത്തിലെ യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തിലെ ബി.ജെ.പി. ഘടകം നടത്തിയ ഒ രു ജാഥയില്‍ നടക്കുകയോ ഒരു കൊടി പിടിക്കുകയോ അവരുടെ യോഗങ്ങളിലെ ഒരു സ്റ്റേജില്‍ ഇരിക്കുകയോ എന്തിന് കേരളത്തിലെ ഒരു യോഗത്തില്‍ പ്രസംഗം കേള്‍ക്കാന്‍പോലും പോയിട്ടില്ല.
ആ കണ്ണന്താനത്തെയാണ് പ്രധാനമന്ത്രി കേന്ദ്രമന്ത്രി യാക്കിയിരിക്കുന്നത്. കഴിഞ്ഞ നി യമസഭയില്‍ അദ്ദേഹം സി.പി. എം.ന്‍റെ കുഞ്ഞാടായി അവരുടെ പാളയത്തിലുമായിരുന്നു എന്ന താണ് ഏറെ രസകരം. കേരളത്തില്‍ സി.പി.എം.ന് വിപരീതപദമേതെന്നു ചോദിച്ചാല്‍ ബി.ജെ.പി. എന്നാണ് ഏതൊരു വ്യക്തിയോടു ചോദിച്ചാലും പറയുക. ആ സി.പി.എം.ല്‍ സ്ഥാനം അല്പം കുറഞ്ഞുപോയതിനാണ് അവരെ വിട്ട് ബി.ജെ.പി.യില്‍ കയറിക്കൂടിയത്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ വിഴുപ്പലക്കിയ വീറും വാശിയോടും മുദ്രാവാക്യം മുഴക്കിയ സമരം നയിച്ച പോലീസിന്‍റെയും എതിര്‍ പാര്‍ട്ടിക്കാരുടെയും ചവിട്ടും കുത്തും പിന്നെ എന്തൊക്കെ അനുഭവിക്കാമോ അതെല്ലാം കിട്ടിയ കേരളത്തിലെ പ്രവര്‍ത്തകരെയും അതിനൊക്കെ നേതൃത്വം നല്‍കിയ നേതാക്ക ന്മാരെയും മന്ത്രിക്കസേര സ്വപനം കണ്ട് വലിയ കലത്തില്‍ വെള്ളം ഒഴിച്ച് തീയും കത്തിച്ച് കണ്ണില്‍ എണ്ണയുമൊഴിച്ചു കാത്തിരുന്ന കേരളത്തിലെ സമുന്നത രായ ബി.ജെ.പി. നേതാക്കന്മാരെ ഒന്നുമല്ലാതാക്കിക്കൊണ്ട് പ്ര ധാനമന്ത്രി നരേന്ദ്രമോഡി കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയപ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തിയ പഴഞ്ചൊല്ലാണ് ആദ്യം സൂചിപ്പിച്ചത്. മോഡി കണ്ണന്താനത്തെ മന്ത്രിയാക്കിയതിനു പന്നില്‍ വലിയൊരു രാജതന്ത്ര മുണ്ടെന്നാണ് അങ്ങാടിയിലെ പാട്ട്.

കേരളത്തെ മൊത്തത്തില്‍ ബി.ജെ.പി.ക്ക് പിടിച്ചെടുക്കാമെന്നതാണ് ആ തന്ത്രത്തി ലെ കുതന്ത്രമെന്നത്. കേരള ത്തില്‍ പാര്‍ട്ടിക്ക് വേരുണ്ടെങ്കി ലും സി.പി.എം.നെയും കോണ്‍ഗ്രസ്സിനേയും പോലെ ശക്തമല്ല. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ വിജയിച്ചതല്ലാതെ അവര്‍ക്ക് പാര്‍ലമെന്‍റിലോ നിയമസഭയിലോ ആരെയും കയറ്റാന്‍ സാധച്ചി ട്ടില്ല. തിരുവനന്തപുരത്തു നിന്ന് രാജഗോപാല്‍ ജയിച്ചത് സഹതാ പതരംഗവും എതിര്‍സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടിയുടെ ജനസമ്മതിക്കുറവുമായിരുന്നു. അതു കൂടാതെ നിയോജകമ ണ്ഡലത്തിലെ പാര്‍ട്ടിയിലെ ചേ രിതിരിവും. കേന്ദ്രത്തില്‍ ഭരണവും പാര്‍ട്ടി ഫണ്ടില്‍ നിറയെ അ ധികൃതവും അനധികൃതവുമായി പണം ഇഷ്ടംപോലെയുണ്ടാ യിട്ടും ഇതുവരെ നിയസഭ പാര്‍ലമെന്‍റ് അംഗങ്ങളെ സൃഷ്ടി ക്കാന്‍ കഴിയാതെ പോകുന്നത് പാര്‍ട്ടിക്ക് അങ്ങേയറ്റം ക്ഷീണം തന്നെയെന്നതിനു സംശയമില്ല. ഈ ക്ഷീണം മാറ്റാന്‍ ഇതിനു മുന്‍പ് പല തന്ത്രങ്ങളും മാര്‍ഗ്ഗ ങ്ങളും പരീക്ഷിച്ചു. നായര്‍ സമുദായത്തെ ഒറ്റയടിക്ക് കൊണ്ടുവരാന്‍ എന്‍.എസ്.എസ്സുമായി ച ങ്ങാത്തം കൂടാന്‍ നോക്കി. അവര്‍ ഏഴയലത്തു പോലുമടുപ്പിച്ചില്ല. പിന്നെ വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ച് ഈഴവ സമുദായ ത്തെ കൈയ്യിലെടുക്കാന്‍ നോക്കി. വെള്ളാപ്പള്ളിയെ പിണറായി വിരട്ടിയതോടെ വെള്ളാപ്പള്ളിയും കൈവിട്ടു.

ശശികലയേയും ശോഭ യേയുമിറക്കി വര്‍ഗ്ഗീയ കാര്‍ഡി ടാന്‍ നോക്കി. വര്‍ഗ്ഗീയതയുടെ ആ വിത്ത് ഇവിടെ കിളിര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് അതും പാടെ പരാജയപ്പെട്ടു. സമുദായ നേതാക്കന്മാരില്‍ നിന്ന് കാര്യമായ പിന്തുണ കിട്ടാത്തതുകൊണ്ട് സിനിമാതാരങ്ങളെ ചാക്കിടാന്‍ തുടങ്ങി. അതില്‍ സുരേഷ് ഗോപി മാത്രമെ വീണുള്ളു. അപ്പോഴാണ് കേന്ദ്രനേതൃത്വത്തിന് ഒരു കാര്യം മനസ്സിലായത്. സുരേഷ് ഗോപി പിടിച്ചുനില്‍ക്കുന്നത് ഗ്ലാമറെന്ന കച്ചിത്തുരമ്പുകൊണ്ടാ ണ്. സുരേഷ്ഗോപിയല്ലാതെ അങ്ങേരെ ആരും അംഗീകരിക്കു ന്നില്ലെന്നും അതുകൊണ്ട് യാതൊരു നേട്ടവും കേരളത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കിട്ടിയില്ലെ ന്നുമുള്ള സത്യം അവര്‍ക്ക് മന സ്സിലാക്കാന്‍ അധിക കാലമെടു ക്കേണ്ടി വന്നില്ല. കൈയ്ച്ചിട്ട് ഇറക്കാനും വയ്യാ മധുരിച്ചിട്ട് തുപ്പാനും വയ്യാ എന്ന അവസ്ഥയാണ് കേരളത്തില്‍ ബി.ജെ.പി.ക്ക്. ഇവരെയൊക്കെ കൂട്ടുപിടിച്ചിട്ട് ഉണ്ടായിട്ടുള്ളത്.

മുന്നണി ഭരണത്തില്‍പ്പോലും പിടിച്ചു നില്‍ക്കാനാകാതെ ഒതുങ്ങിക്കൂടുന്ന ചോട്ടാ പാര്‍ട്ടികളും അതില്‍ അല്പം വലി യ പാര്‍ട്ടികളുമുള്ള കേരളത്തില്‍ ഈര്‍ക്കിള്‍ പാര്‍ട്ടികളെ കൂട്ടി മു ന്നണി ഉണ്ടാക്കിയിട്ടും നിയമസഭാ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുക ളില്‍ സീറ്റു കിട്ടാന്‍ കഴിയാതെ പോകുന്നതിന്‍റെ സത്യം എന്തെന്ന് അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ചികഞ്ഞു നോക്കിയപ്പോള്‍ കണ്ട സത്യം ക്രിസ്ത്യന്‍ വോട്ടു കള്‍ നേടുകയെന്നതാണ്.

കേരളത്തിലെ പ്രബല സമുദായങ്ങളില്‍ ഒന്നായ ക്രിസ്ത്യന്‍ സമുദായത്തിലെ വോട്ടര്‍മാരുടെ വോട്ടു കിട്ടിയാല്‍ തങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ കഴിയുമെന്ന് പണ്ടെ അറിയാമായിരുന്നു. അതിനാണ് മൂവാറ്റുപുഴ എം.പി.യായിരിക്കെ പി.സി. തോമസ്സിനെ മന്ത്രിയാക്കി കൂടെ നിര്‍ത്തി യത്. പി.സി. തോമസ് വഴിയാധാ രമായതല്ലാതെ അതിലും കാര്യ മായ ഗുണമുണ്ടായില്ല. മാണിയെ ഇറക്കാന്‍ നോക്കി. മാണി ഒരു പരീക്ഷണത്തിന് തയ്യാറാകുന്നില്ല. അപ്പോഴാണ് ഡല്‍ഹിയില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന കണ്ണന്താന ത്തെ കിട്ടിയത്. സി.പി.എം.ന്‍റെ തണലില്‍ എം.എല്‍.എ. ആയ കണ്ണന്താനം താനൊരു സംഭവ മാണെന്ന് ഡല്‍ഹിയില്‍ വരുത്തി ത്തീര്‍ത്ത് നടക്കുന്നതിനിടയില്‍ വീമ്പിളക്കല്‍ ഒന്നു പരീക്ഷിക്കാ ന്‍ വേണ്ടിയാണ് അദ്ദേഹത്തെ മന്ത്രിയാക്കിയത്. കാഞ്ഞിരപ്പള്ളി അച്ചായനെ മന്ത്രിയാക്കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും ഗുണം കേരളത്തിലെ പാര്‍ട്ടിക്ക് ഉണ്ടാകുമെന്ന് മോഡിയും അമിത്ഷായും ചിന്തിച്ചിരിക്കാം. കിട്ടിയാല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടിയെന്ന് ജഗതിയുടെ കിലുക്കത്തി ലെ ഡയലോഗ് പോലെ ഒരു പരീക്ഷണം. അതുകൊണ്ട് അടി പറ്റിയത് കേരളത്തിലെ ഇമ്മിണി ഇത്തിരി വല്യ നേതാക്കന്മാരായ കുമ്മനത്തിനും സുരേന്ദ്രനുമാണ്. കണ്ണന്താനം വീമ്പിളക്കിയ തുപോലെ ഇവരും ഇവിടെ കുറെ വീമ്പിളക്കിയതാണല്ലോ. അത് വെറും വാചക കസര്‍ത്തായി മാറി.

പാര്‍ട്ടിക്കുവേണ്ടി പോര്‍വിളി നടത്തിയതും ജാഥയ്ക്ക് ആഹ്വാനം ചെയ്തതും പിക്കറ്റിം ഗിന് നിര്‍ദ്ദേശം നല്‍കിയതും മന്ത്രിസ്ഥാനം സ്വപ്നം കണ്ടുകൊ ണ്ടിരുന്ന കുമ്മനത്തിന്‍റെയും സുരേന്ദ്രന്‍റെയും സ്വപ്നം മാത്രം മിച്ചമായി. ഇവരുടെ നിര്‍ദ്ദേശം കേട്ട് ഇതിനിറങ്ങിത്തിരിച്ച അ ണികള്‍ക്ക് സ്വപ്നം കാണാന്‍ പോലും അവകാശമില്ലാത്തതു കൊണ്ട് അവര്‍ക്ക് എന്ത് നഷ്ടം. അങ്ങനെ കണ്ണന്താനത്തിന് ഒരു മുതല്‍മുടക്കുമില്ലാതെ ലാഭം കൊയ്യാന്‍ കഴിഞ്ഞു.

കേരളത്തില്‍ അക്കൗ ണ്ട് തുറക്കാന്‍ കണ്ണന്താനത്തെ ഇറക്കിയ ബി.ജെ.പി. അതില്‍ വിജയിക്കുമോയെന്ന് സംശയമാണ്. വെളുക്കാന്‍ തേച്ചത് പാണ്ടായെന്നതു പോലെയാണിപ്പോള്‍ വന്നിരിക്കുന്നത്. മന്ത്രിസ്ഥാ നം കിട്ടിയതു മുതല്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ ഭാര്യയും പറയുന്നത് അസ്ഥാനത്തുള്ള അധരവ്യയമാണ്. ബീഫും പെ ട്രോള്‍ വില വര്‍ദ്ധനവും തുടങ്ങിയ വിഷയങ്ങളിലെല്ലാം കണ്ണന്താനം അഭിപ്രായം പറയുന്നത് അവസരവാദ രാഷ്ട്രീയക്കാരനെ ന്ന നിലയിലാണ്. ബി.ജെ.പി.ക്ക് വന്‍ സ്വാധീനമുള്ള സംസ്ഥാനത്ത് ബീഫ് നിരോധിച്ചതിന് പിന്തുണയ്ക്കുമ്പോള്‍ കേരള ത്തില്‍ അതിനെ എതിര്‍ക്കുന്ന രീതിയിലാണ് അദ്ദേഹം അഭി പ്രായപ്പെട്ടത്. ദേശീയ പാര്‍ട്ടിയുടെ പൊതുനിലപാടിനെ വോ ട്ടുലക്ഷ്യം വച്ചുകൊണ്ട് വ്യത്യസ്തമായി ആ പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രി പറയുമ്പോള്‍ അത് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.

പിന്നെ അങ്ങോട്ട് വിവരക്കേടിന്‍റെ മന്ത്രിയായി സാമാ ന്യബുദ്ധിപോലുമില്ലാത്ത രീതിയില്‍ അദ്ദേഹം അഭിപ്രായപ്പെടുമ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ഐ.എ.എസ്.പദവിപോലും പ രിഹസിക്കപ്പെടുകയണുണ്ടായത്. ഏറ്റവും ഒടുവില്‍ പെട്രോളിന്‍റെ വില വര്‍ദ്ധനവിനെക്കുറിച്ച് അദ്ദേഹം നടത്തിയ ന്യായീകരണം ആനമണ്ടത്തരമായിപ്പോലും ഭരണകക്ഷിപോലും വിലയിരുത്തപ്പെട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കിയ പ്രധാനമന്ത്രി മോഡിയും പാര്‍ട്ടിയും കേരളം തങ്ങള്‍ക്ക് ഒരു ബാലികേറാമലയായി ചിന്തിച്ചുതുടങ്ങിയി രിക്കുന്നു.

കണ്ണന്താനത്തിന്‍റെ വീമ്പിളക്കും വിവരക്കേടിന്‍റെ വെളിപ്പെടുത്തലും തുടര്‍ന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴുള്ള പിന്തുണ കൂടി നഷ്ടപ്പെടുമെന്ന് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു മോഡിയും കൂട്ടരും. കേരളത്തില്‍ കരകയറാന്‍ അവസാനശ്രമമെ ന്ന നിലയില്‍ ക്രിസ്ത്യാനി കാര്‍ ഡും കണ്ണന്താനത്തില്‍ക്കൂടി കള ഞ്ഞുപോകുന്നതുകൊണ്ട് മറ്റൊ രു മാര്‍ഗ്ഗംകൂടി പരീക്ഷിക്കാം. ഒരു മെത്രാന് കേന്ദ്രമന്ത്രിയാക്കി പരീക്ഷിക്കാവുന്നതേയുള്ളു. അതിനും ചില മെത്രാന്മാര്‍ തയ്യാറായി കേരളത്തിലുള്ളപ്പോള്‍ അത് പരീക്ഷിച്ചാല്‍ ചിലപ്പോള്‍ വിജയിക്കും അവ സാന ശ്രമമെന്ന രീതിയില്‍. കണ്ണന്താനത്തില്‍ നിന്ന് കാര്യമായി പ്രതീക്ഷിക്കേണ്ടതുള്ളതുകൊണ്ട് ഇത് ഒരവസാന ശ്രമമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here