കുറുപ്പന്തറ: സെപ്റ്റംബര്‍ 21-നു നിര്യാതനായ വി.ഒ. മാത്യു (കുഞ്ഞുമാത്യു, 94) ഓരത്തേലിന്റെ സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 25-നു ഉച്ചകഴിഞ്ഞ് 2.30-നു വീട്ടില്‍ നിന്നും ആരംഭിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെട്ടു.

അവയവ ദാനത്തിലൂടെ മാതൃകയായ പാലാ രൂപതാ സാഹയ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വീട്ടിലെത്തി ശുശ്രൂഷ നല്‍കി. റവ.ഫാ. തോമസ് വലിയവീട്ടില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മണ്ണാറപ്പാറ ഇടവക വികാരി ഫാ. ജോസഫ് പാനാമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് തുടങ്ങി നിരവധി വൈദീകരും ശുശ്രൂഷകളില്‍ സംബന്ധച്ചു.

കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫ്, മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.സി, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍, വന്‍ ജനാവലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പരേതന്റെ ഭാര്യ വടയാര്‍ മാലിയേല്‍ കുടുംബാംഗമാണ്.
മക്കള്‍: ഒ.എം. വര്‍ക്കി (യു.എസ്.എ), സിസിലി കൂവള്ളൂര്‍ (യു.എസ്.എ), ഒ.എം. ജോസഫ് (യു.എസ്.എ), അന്ന ഫെര്‍ണാണ്ടസ് (യു.എസ്.എ), ഒ.എം. സേവ്യര്‍ (യു.എസ്.എ), പരേതനായ ബെന്നി മാത്യു (യു.എസ്.എ), ക്ലെയിംസ് മാത്യു (ഷാര്‍ജ), ലിസ്സി മാത്യു (ഏറ്റുമാനൂര്‍).

മരുമക്കള്‍: വത്സമ്മ മുഞ്ഞനാട്ട് ചെമ്മലമറ്റം (യു.എസ്.എ), തോമസ് കൂവള്ളൂര്‍ കടപ്ലാമറ്റം (യു.എസ്.എ), ലീലാമ്മ മലയില്‍ കോഴഞ്ചേരി (യു.എസ്.എ), ഡെല്‍റിയോ ഫെര്‍ണാണ്ടസ് (യു.എസ്.എ), ലീലാമ്മ കോയിത്തറയില്‍ ഉഴവൂര്‍ (യു.എസ്.എ), മേഴ്‌സി പടവില്‍ കണ്ണൂര്‍ (യു.എസ്.എ), സോണിയ കോയിക്കല്‍ നെടിയശാല, അപ്പച്ചന്‍ കുന്നത്തേട്ട് ഏറ്റുമാനൂര്‍.

കൊച്ചുമക്കള്‍: ലവീന, ലൈഫ്, അഞ്ജലി, ജോസഫ്, ഷൈനി, ഷീന, ജോയല്‍, ഷെയില്‍, മാക്‌സിലി, ലക്‌സിലി, സ്റ്റെഫി, മെറില്‍, മിനു, റൂബന്‍, കെവിന്‍, കെന്നി, അലന്‍, ആഷ്‌ലിന്‍.

പേരക്കുട്ടികള്‍: റ്റാമിയ, വര്‍ക്കിച്ചന്‍, ശ്രേയസ്, സെബാസ്റ്റ്യന്‍, സേറ, നെവിന്‍, ജോഷ്വാ.

കുഞ്ഞുമാത്യുച്ചേട്ടന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന പരേതന്‍ ഒരു ഉത്തമ കത്തോലിക്കനും, മാതൃകാ കൃഷിക്കാരനും, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചയാളും ധാരാളം അനുഭവജ്ഞാനമുള്ള ആളുമായിരുന്നു. ബന്ധപ്പെടുന്ന എല്ലാവരുമായും സുഹൃദ് ബന്ധം സ്ഥാപിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കുന്നതിനു മുമ്പ് ട്വിന്‍ ടവറില്‍ കയറുന്നതിനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

ഈ ലേഖകന്റെ അടുത്ത സുഹൃത്തും ഉപദേശകനും കൂടിയായിരുന്നു പരേതന്‍. കൊച്ചുമക്കളില്‍ പലരും അമേരിക്കയിലും വിദേശത്തും കുടുംബമായി താമസിക്കുന്നു.

കുഞ്ഞുമാത്യുച്ചേട്ടനെപ്പോലുള്ളവരുടെ ജീവിതാനുഭവങ്ങള്‍ വാസ്തവത്തില്‍ വരുംതലമുറയ്ക്കുതന്നെ ഒരു പാഠമാക്കാവുന്നതാണ്. പരാജയത്തിലൂടെ വിജയകരമായി ജീവിക്കാന്‍ കഴിഞ്ഞ ഒരു നല്ല മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. പരേതന്റെ മരണം വാസ്തവത്തില്‍ ഒരു തീരാനഷ്ടംതന്നെയാണ്- പ്രത്യേകിച്ച് കുടുംബാംഗങ്ങള്‍ക്ക്. അവസാനം വരെ സ്‌നേഹം നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വിധിയെ തോല്‍പിക്കാന്‍ ആര്‍ക്കും കഴിയുകയുമില്ലല്ലോ?

94 വയസ്സിനുള്ളില്‍ ജീവിതം ശരിക്കും അനുഭവിച്ച്, ആസ്വദിച്ച്, ജീവിതം പൂര്‍ത്തീകരിക്കാന്‍ സാധിച്ച ആ നല്ല മനുഷ്യന്റെ നിത്യശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്, അദ്ദേഹം നല്‍കിയ ദീപം കെടാതെ സൂക്ഷിക്കാന്‍ മക്കളേയും, കുഞ്ഞുമക്കളേയും, പേരക്കിടാങ്ങളേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

വാര്‍ത്ത തയാറാക്കിയത്: തോമസ് കൂവള്ളൂര്‍.

LEAVE A REPLY

Please enter your comment!
Please enter your name here