വാഷിംഗ്ടണ്‍ ഡി സി: വര്‍ഷങ്ങളായി വൈറ്റ് ഹൗസില്‍ നടന്ന് വന്നിരുന്ന ദിവാളി ആഘോഷങ്ങള്‍ ഈ വര്‍ഷവും സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഒറിന്‍ ഹാച്ച് (യുട്ട) വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പില്‍ ട്രമ്പ് ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും സെനറ്റര്‍ കത്തില്‍ ആവശ്യപ്പെട്ടു.

2009 ല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ദിവാളി ആഘോഷങ്ങളില്‍ പങ്കെടുത്ത ആദ്യ പ്രസിഡന്റ് എന്ന പദവി ബരാക്ക് ഒബാമക്കായിരുന്നു. 2010 ല്‍ ബരാക്ക് ഒബാമ ആദ്യമായി ഔദ്യോ?ഗികമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നടന്ന ദിവാളി ആഘോഷങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

2009 മുതല്‍ തുടര്‍ച്ചയായി എല്ലാ വര്‍ഷവും മുടങ്ങാതെ വൈറ്റ് ഹൗസില്‍ ദിവാളി ആഘോഷങ്ങള്‍ നടന്നു വന്നിരുന്നെങ്കിലും, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് വൈറ്റ് ഹൗസ് പ്രസ്സ് മീറ്റില്‍ ദീവാളി ആഘോഷത്തെ കുറിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ട്രമ്പിന്റെ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് നല്‍കിയതെന്ന് സെനറ്റര്‍ ഹാച്ച് പറഞ്ഞു. റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലിഷനാണ് യിതിന് നേതൃത്വം നല്‍കിയതെന്നും സെനറ്റര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രത്തിന്റെ പ്രത്യേക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിന് നൂന പക്ഷ വിഭാഗമായ ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റി വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടുകാണിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here