വാഷിംഗ്ടണ്‍:അമേരിക്ക ക്യൂബന്‍ ബന്ധം വീണ്ടും ഉലയുന്നു.. ക്യൂബയിലെ കോണ്‍സുലേറ്റില്‍ നിന്ന് 60 ശതമാനം ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ക്യൂബക്കാര്‍ക്ക് ഇനി അമേരിക്കന്‍ വിസയും നല്‍കില്ല. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അമേരിക്കന്‍ പൗരന്‍മാര്‍ ക്യൂബയിലേക്ക് യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്പതിലേറെ ആക്രമണങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമേരിക്ക കാര്യങ്ങള്‍ രാഷ്ട്രീയ വത്കരിക്കുകായാണെന്നാണ് ക്യൂബന്‍ നിലപാട്.

 

LEAVE A REPLY

Please enter your comment!
Please enter your name here