ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മാര്‍ത്തോമ ഫെസ്റ്റ് ഒക്ടോബര്‍ 7 ന് വൈകിട്ട് 5 മണി മുതല്‍ മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വച്ച് നടത്തപ്പെടും. 

ഡാലസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജസ്റ്റിസ് ബില്‍ വൈറ്റ് ഹില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ക്വയറിന്റെ ഗാന ശുശ്രൂഷയും ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടായിരിക്കും. കൂടാതെ മാജിക് ഷോ, കലാഭവന്‍ ജയന്‍ നയിക്കുന്ന കോമഡി മിമിക്‌സ്, ഗാനമേള എന്നിവ ഈ വര്‍ഷത്തെ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കും. രുചികരമായ കേരള ഭക്ഷ്യ വിഭങ്ങള്‍ ഉള്‍പ്പെടുന്ന നാടന്‍ തട്ടുകട ഈ വര്‍ഷത്തെ ഫെസ്റ്റിന്റെ പ്രത്യേകതയാണ്
ആകര്‍ഷകമായ വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. 

ഉച്ചക്ക് രണ്ടു മുതല്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള വിവിധ തരത്തിലുള്ള ഗെയിംസുകളും റൈഡുകളും ഉണ്ടായിരിക്കും. കേരളത്തിലുള്ള സ്‌നേഹതീരം, എംസിആര്‍ഡി, ലോക്കല്‍ മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ത്തോമ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന വരുമാനം അയച്ചു കൊടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വികാരി റവ. സജി പി. സി., അസിസ്റ്റന്റ് വികാരി റവ. മാത്യു ശമുവേല്‍ കണ്‍വീനര്‍ ജോബി ജോണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഫെസ്റ്റിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: റവ. സജി പി. സി. : 214 412 7951, റവ. മാത്യു ശമുവേല്‍ : 972 975 7468, ജോബി ജോണ്‍ : 214 235 3888

LEAVE A REPLY

Please enter your comment!
Please enter your name here