നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമാ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തു നിര സാന്നിധ്യമായി മാറുകയാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായ പ്പെട്ടു.ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ( ജോർജിയ , ടെന്നസി സൗത്ത് കരോലിന ) അറ്റ്ലാന്റ ഉത്‌ഘാടനം ഉത്‌ഘാടവും  കൺവൻഷൻ കിക്കോഫും ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമയുടെ പത്തു വർഷത്തെ ചരിത്രം പരിശോധിച്ചാൽ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കൻ മലയാളികൾക്കിടയിൽ വളരെ പ്രധാനപ്പെട്ട സാന്നിധ്യമായി മാറുവാൻ ഫോമായ്ക്ക് കഴിഞ്ഞത് സംഘടനാ എന്ന നിലയിൽ ഉള്ള വളർച്ചയെ കാണിക്കുന്നു.ഫോമയുടെ വളർച്ചയ്ക്കുള്ള പ്രധാന കാരണം ഫോമയുടെ കാലാകാലങ്ങളിൽ വന്നിട്ടുള്ള നേതൃത്വത്തിന്റെ ജനോപകാരപ്രദമായ പദ്ധതികളും കെട്ടുറപ്പുള്ള പദ്ധതികളുമാണ്.തുടക്കം മുതൽ 2016 -18 കാലഘട്ടത്തിലെ ഫോമയുടെ പ്രവർത്തനം പരിശോദിച്ചാൽ അത് മനസിലാകും.

കഴിഞ്ഞ കമ്മിറ്റികളുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കു പിന്തുടർച്ചയായി നിരവധി പദ്ധതികൾ കേരളത്തിലും ,അമേരിക്കൻ മലയാളി സമൂഹത്തിലും സംഘടിപ്പിക്കുവാനും നടപ്പിലാക്കുവാനും സാധിച്ചിട്ടുണ്ട്.ചിക്കാഗോയിൽ നടക്കുന്ന ഫോമയുടെ നാഷണൽ കൺ വൻഷനു മുന്നോടിയായി നിരവധി കർമ്മ പരിപാടികൾ നടപ്പിലാക്കും.അമേരിക്കയിലെയും,കാനഡയിലെയും മലയാളികളുടെ പിന്തുണയാണ് ഫോമയുടെ ശക്തി .ഈ സന്തോഷത്തിന്റെ ഒത്തുചേരൽ ആണ് 2018 ജൂലൈ മാസത്തിൽ ചിക്കാഗോയിൽ കാണാൻ പോവുക എന്നും അദേഹം കൂട്ടിച്ചേർത്തു.ഫോമയുടെ പ്രവർത്തനങ്ങൾക്കു അകമഴിഞ്ഞ പിന്തുണ നൽകുകയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുകയും ചെയ്യുന്ന റീജിയൺ ആണ് അറ്ലാന്റാ റീജിയൺ.റെജിചെറിയാന്റെ നേതൃത്വത്തിൽ ഹ്യൂസ്റ്റൺ ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കു അന്തസുറ്റ പ്രവർത്തനം കാഴ്ച വച്ചതു പ്രശംസനീയമാണ്.ഇത്തരം പ്രവർത്തനങ്ങളാണ് ഫോമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.അറ്റലാന്ടയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഫോമയുടെ നാഷണൽ കൺ വൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ഗാമ പ്രസിഡന്റ് ബിജു തുരുത്തുമാലിൽ അധ്യക്ഷത വഹിച്ചു .ഫോമയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഗാമയുടെ പിന്തുണയും ,ഫോമാ നാഷണൽ കൺ വൻഷന്‌ വേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.തുടർ പദ്ധതികൾ എന്ന നിലയിൽ കേരളത്തിനും,അമേരിക്കൻ മലയാളികൾക്കും ഗുണം ഉണ്ടാകുന്നതും ,ചാരിറ്റിക്ക് മുൻതൂക്കം കൊടുക്കുന്നതുമായ പരിപാടികൾക്ക് ഫോമാ മുൻതൂക്കം നല്കണമെന്നും അദ്ദേഹം പറഞ്ഞു .

2016-18 കാലയളവിലെ അറ്ലാന്റാ റീജ്യൻ വൈസ് പ്രസിഡന്റായ റജി ചെറിയാൻ സ്വാഗതം ആശംസിച്ചു.റീജിയനുകൾ ശക്തിയായെങ്കിൽ മാത്രമേ ഫോമാ ശക്തിയാവുകയുള്ളു .അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യം.കൂടുതൽ ജനകീയ പ്രവർത്തനങ്ങളിൽ ശ്രദ്ധവയ്ക്കുന്ന സംഘടനകളാണ് അറ്റലാന്റയിൽ ഉള്ളത്.മിക്കവാറും എല്ലാ സംഘടനകളും കേരളത്തിലെ ചാരിറ്റി പ്രവർത്തനങ്ങളിലും,ഇവിടെ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതികൾക്കും മുൻ‌തൂക്കം നൽകുന്നു.റീജിയനിൽ ഉള്ള എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട് .ഫോമയുടെ നാഷണൽ കൺവൻഷനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ അറ്റ്ലാന്റയിൽ നിന്നും കൂടുതൽ അംഗത്വ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും റീജിയൺ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഫൗണ്ടേഷൻ എക്സിക്കുട്ടീവ് ഡയറക്ടർ ആന്റണി തളിയത്തു രെജിസ്ട്രേഷൻ കിക്കോഫിൽ ആദ്യ രെജിസ്ട്രേഷൻ നടത്തി ആശംസകൾ നേർന്നു സംസാരിച്ചു.ഫോമയുടെ എലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

ഫോമാ മുൻ ഭാരവാഹികൾ ആയ തോമസ് കെ ഈപ്പൻ,അമ്മയുടെ മുൻ പ്രസിഡന്റ് മാത്യു വർഗീസ് , ഗാമ മുൻ പ്രസിഡന്റുമാരായ ആന്റണി തളിയത് , തോമസ് കെ ഈപ്പൻ , പ്രകാശ് ജോസഫ് , ഐ .എ പി സിയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ ,ഫോമാ നാഷണൽ കമ്മിറ്റിക്കു മെമ്പർ മനോജ് തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .ഫോമാ ജനറൽ സെക്രട്ടറി ,ജിബി തോമസ് ,ട്രഷറർ ജോഷി കുരിശുങ്കൽ , കൺവെൻഷൻ ചെയർമാൻ , സണ്ണി വള്ളിക്കളം , വൈസ് പ്രസിഡന്റ് ലാലി കലാപുരക്കൽ , ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ , ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുരക്കൽ തുടങ്ങിയവർ റീജിയന്റെ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും അറിയിച്ചിരുന്നു.
മാധ്യമ പ്രവർത്തകയും ഫോമയുടെ വനിതാ സാന്നിധ്യവുമായ മിനി നായർ നന്ദി അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here