ലൊസാഞ്ചലസ്: 520 യാത്രക്കാരുമായി പാരിസില്‍ നിന്നു ലൊസാഞ്ചലസിലേക്കു പറന്ന എയര്‍ ഫ്രാന്‍സ് സൂപ്പര്‍ ജംബോ ലൈനിന്റെ നാല് എന്‍ജിനുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നു കാനഡയിലെ മിലിട്ടറി വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി.

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യത്തില്‍ വച്ചാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം കാനഡയില്‍ ഇറക്കുകയായിരുന്നു. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നും മുഴുവന്‍ യാത്രക്കാരെയും അപകടം ഇല്ലാതെ പുറത്തിറക്കാന്‍ കഴിഞ്ഞു. 496 യാത്രക്കാരും 24 വിമാന ജോലിക്കാരുമാണ്സ്  വിമാനത്തിലുണ്ടായിരുന്നത്.

അമേരിക്കയിലേക്കുളള യാത്രക്കാരെ എത്രയും വേഗം ലക്ഷ്യ സ്ഥാനത്തേത്തിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തുന്നതായും അധികൃതര്‍ അറിയിച്ചു. എന്‍ജിനില്‍ പക്ഷി ഇടിച്ചതായിരിക്കാം കാരണമെന്ന് ഒരു യാത്രക്കാരന്‍ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ഏറ്റവും വലിയ വിം,ആനമായ എയര്‍ബസ് എ-380-ല്‍ പത്തെണ്ണം എയര്‍ ഫ്രാന്‍സിന്റേതാണ്.

2015-ല്‍ സൂപ്പര്‍ജറ്റ് ഡബിള്‍ഡക്കര്‍ 27 എണ്ണം നിര്‍മ്മിച്ചു. 2019ല്‍ എട്ട് എണ്ണമാണ് നിര്‍മിക്കുന്നതെന്നു എയര്‍ബസ് സിഇഒ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here