വാഷിങ്ങ്ടണ്‍ ഡിസി: ഹെല്‍ത്ത് സെക്രട്ടറി ടോം പ്രൈസ് രാജിവച്ച ഒഴിവിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ സീമ വര്‍മയുടെ പേര് സജീവ പരിഗണനയില്‍. ഇപ്പോള്‍ മെഡിക്കെയര്‍, മെഡിക്കെയ്ഡ് സര്‍വീസിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയ സീമ വര്‍മ മെഡിക്കെയ്ഡ് വിഷയത്തില്‍ എടുത്ത നടപടികള്‍ പ്രസിഡന്റ് ട്രമ്പ് ഉള്‍പ്പെടെ എല്ലാവരുടെയും പ്രത്യേക പ്രശംസ നേടിയിരുന്നു

വെള്ളിയാഴ്ച ടോം പ്രൈസ് രാജി സമര്‍പ്പിച്ചതോടെ അടുത്ത ഹെല്‍ത്ത് സെക്രട്ടറി ആരാണെന്നുള്ള ചര്‍ച്ചകള്‍ വാഷിങ്ങ്ടണില്‍ സജീവമാണ്. ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പാസാക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്കു കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ അടുത്തവര്‍ഷമെങ്കിലും ഒബാമ കെയര്‍ പിന്‍വലിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ട്രമ്പ്.

ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനര്‍ സ്‌ക്കോട്ട് ഗോട്ടലിസും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു.

വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വിശ്വസ്ത എന്ന നിലയില്‍ സീമ വര്‍മ്മയ്ക്കാണ് കൂടുതല്‍ സാധ്യത എന്നാണ് കണക്കാക്കപ്പെടുന്നത്. പെന്‍സ് ഇന്ത്യാനയില്‍ ഗവര്‍ണറായിരിക്കെ അവിടെ മെഡിക്കല്‍ രംഗത്തു വലിയ മാറ്റങ്ങള്‍ വരുത്തിയാണു സീമാ വര്‍മ്മ ശ്ര്‌ദ്ധേയയയത്. സരജന്‍ ജനറല്‍ സ്ഥാനത്തു വരെ ഇന്ത്യാക്കാരന്‍ എത്തിയെങ്കിലും ഒരു പ്രധാന വകുപ്പിന്റെ സെക്രട്ടറി സ്ഥാനത്തു ഇന്ത്യാക്കാര്‍ ഇനിയും നിയമിതരായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here