ന്യൂ യോർക്ക്‌ : നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ 2017 ഒക്ടോബര്‍ 7അം തീയതി രാവിലെ പത്തുമണി മുതൽ ഫിലാഡൽഫിയയിലെ അതിഥി റെസ്റ്റോറന്റിൽ (Ateethi Restaurant, 9321 Krewstown Road,Philadelphia, PA 19115) വെച്ച് കുടുന്നുതാണ് . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വസ്‌തുതയാണ്‌.

പ്രസ്തുത മീറ്റിങ്ങിൽ എല്ലാ അംഗ സംഘടനകളുടെ പ്രസിഡന്റ്‌മാർ, പ്രവിയസ് പ്രസിഡന്റ്‌, പ്രതിനിധികൾ,ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെംബേർസ് തുടങ്ങി യവർ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി, ഫൊക്കാനയുടെ പ്രവർത്തനങ്ങൽ വിലയിരുത്തുനതിനോടോപം ഫൊക്കാന ബൈ ലോക്ക് കാലാനുശ്രതമായ മാറ്റങ്ങൾ വരുത്തുന്നതും , ഭാവി പരിപാടികൾക്‌ അന്തിമ രൂപംനല്കുന്നതും ആണ് എന്ന് പ്രസിഡന്റ് തമ്പി ചാക്കോ , സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് , ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ് എന്നിവർ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന മിക്ക അസോസിയേഷനുകളും ഇന്ന് ഫൊക്കാനയോടൊപ്പമാണ്. അതിനുകാരണം വിഭിന്ന ജാതിമത വിശ്വാസികളായ പ്രവാസികളെ ഒന്നിച്ചു കൊണ്ടു പോകാന്‍ ഫൊക്കാനക്കാകുന്നു എന്നതാണ്. മത സംഘടനകളുടെ കടന്നുകയറ്റത്തില്‍ ഇന്ന് പല മലയാളീ സംഘടനകള്‍ക്കും മുന്നോട്ടു പോകാനാനാവുന്നില്ല എന്നത് ഒരു സത്യം ആണ്.

സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്. ആശയ സാദൃശ്യമുള്ളവര്‍ ഒത്തുചേര്‍ന്നാണ് സംഘടന രൂപീകരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷെ, മലയാളി സമൂഹത്തിനുവേണ്ടി അവരുടെ ഒത്തൊരുമയ്ക്കുവേണ്ടി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി മുന്നേറുണ്ടതിന്റെ പ്രസക്തി ഇന്നു വളരെ വലുതാണ്.

ഈ വർഷത്തെ ജനറല്‍ ബോഡി മീറ്റിംഗ്‌ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി തമ്പി ചാക്കോ-പ്രസിഡന്റ്‌ ; ഫിലിപ്പോസ് ഫിലിപ്പ്-സെക്രട്ടറി, ട്രഷർ ,ഷാജി വർഗിസ് ;ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോർജി വർഗിസ്,ഫൗണ്ടഷൻചെയർമാൻ പോൾ കറുകപ്പള്ളിൽ ,ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രെട്ടറി ടെറൻസൺ തോമസ് തുടങ്ങിയവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here