മലപ്പുറം: വേങ്ങരയില്‍ തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ പ്രചാരണത്തിന് പുത്തന്‍ വഴികള്‍ തേടുകയാണ് മുന്നണികള്‍. യുവജനങ്ങളെ ലക്ഷ്യം വച്ച് സോഷ്യല്‍മീഡിയയെ കൂട്ട് പിടിച്ചാണ് പ്രചാരണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറിന്റെ പേരില്‍ വെബ് സൈറ്റും പ്രവര്‍ത്തനം തുടങ്ങി .യുവജനങ്ങളെ ആകര്‍ഷിക്കാനാണ് മുന്നണികളുടെ ശ്രമം. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുത്തന്‍ പ്രചാരണ മാര്‍ഗങ്ങളാണ് മുന്നണികള്‍ അവലംബിക്കുന്നത്. നവമാധ്യമങ്ങളിലെ പ്രചാരണം വഴി യുവജനങ്ങളെ ആകര്‍ഷിക്കാനാണ് മുന്നണികളുടെ ശ്രമം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറിന്റെ പ്രചാരണ വിവരങ്ങളും സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വെബ് സൈറ്റ് സിപിഐഎം നേതാവ് ടി.കെ ഹംസ പ്രകാശനം ചെയ്തു. എ. വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സൈബര്‍ മേഖലയില്‍ യുഡിഎഫും സജീവമായ ഇടപെടലാണ് നടത്തുന്നത്. കെ.എന്‍.എ ഖാദര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്പര്യടന വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. എന്‍ഡിഎയും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അതേസമയം, സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here