കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ്മാന്‍ അമിബെറയുടെ പിതാവ് ബാബുലാല്‍ ബെറെയെ(80) ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ജയില്‍ വിമോചിതനാക്കി. മകന്‍ അമി ബെറയുടെ തിരഞ്ഞെടുപ്പ് ചിലവിന് പണം കണ്ടെത്തുന്നതിന് അനധികൃത പണപിരിവ് നടത്തിയെന്നതായിരുന്നു ബാബുലാലിന്റെ പേരില്‍ ചുമത്തിയിരുന്ന കുറ്റം.

വിചാരണയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഒരു വര്‍ഷവും ഒരു ദിവസവും ജയില്‍ ശിക്ഷ വിധിച്ചു. കാലിഫോര്‍ണിയ സാന്‍ പെഡ്രൊയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ബാബുലാലിനെ പത്തുമാസം പൂര്‍ത്തിയായതോടെ സെപ്റ്റംബര്‍ അവസാന വാരം മോചിപ്പിക്കുകയായിരുന്നു. ശിക്ഷാ കാലയളവില്‍ 80 വയസ്സു കഴിഞ്ഞ പ്രതിയുടെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് രണ്ടു മാസം മുമ്പു തന്നെ മോചിപ്പിച്ചത്.

പലവിധ അസുഖങ്ങള്‍ ഉള്ള ബാബുലാലിനെ മോചിപ്പിച്ചുവെങ്കിലും മൂന്നു വര്‍ഷത്തെ പ്രൊബേഷനും, 1,00000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. പിതാവിന്റെ മോചനത്തിന് ശ്രമിച്ച എല്ലാവര്‍ക്കും മകന്‍ അമിബെറ നന്ദിരേഖപ്പെടുത്തി. ഭാര്യ കാന്ത ബെറെയുടേയും, മകന്‍ അലിബെറയുടേയും പേരില്‍ കേസ്സെടുക്കുന്നതിന് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here