തിരുവനന്തപുരം:   കേരളത്തിലെ  ഫുട്‌ബോള്‍  പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച്     വിലക്കയറ്റത്തിനും ഇന്ധ വില വര്‍ധനവിനും എതിരെ 13 ന്   യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍      16  ലേക്ക് (തിങ്കളാഴ്ച) മാറ്റിയതായി യു ഡി എഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അറിയിച്ചു. ഫിഫ –  അണ്ടര്‍ 17  വേള്‍ഡ് കപ്പ്മല്‍സരം കൊച്ചിയില്‍ നടക്കുന്നത് കണക്കിലെടുത്താണ്.  ഹര്‍ത്താല്‍  പന്ത്രണ്ടാം തിയതിയിലേക്ക് മാറ്റാന്‍ തിരുമാനിച്ചത്.  ആദ്യമായാണ് ഇന്ത്യയില്‍ ഫിഫ അണ്ടര്‍ – 17 വേള്‍ഡ് കപ്പ് മല്‍സരം നടക്കുന്നത്. അതിന് ആതിഥ്യമരുളാന്‍ കേരളത്തിന് കഴിയുന്നത് നമുക്കേവര്‍ക്കും അഭിമാനം  പകരുന്ന കാര്യമാണ്.  ആ മല്‍സരം   യാതൊരു  പ്രശ്‌നങ്ങളുമില്ലാത നടക്കമണെന്നാണ്  ഫുട്‌ബോള്‍   പ്രേമികളടക്കം  എല്ലാ  കേരളീയരും ആഹ്രഹിക്കുന്നത്.    അവര്‍ക്കൊപ്പം നില്‍ക്കാനാണ് യു ഡി എഫ് ആഗ്രഹിക്കുന്നത് എന്നത്   കൊണ്ടാണ്   ഹര്‍ത്താല്‍  16 ലേക്ക് മാറ്റിയതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here