ഫിലഡല്‍ഫിയ: 2018 ജൂണ്‍മാസം 21 മുതല്‍ 24 വരെ തീയതികളില്‍ ഷിക്കാഗോയില്‍ അരങ്ങേറുവാന്‍ പോകുന്ന ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ മിഡ് അറ്റ്‌ലാന്റിക് റീജണല്‍ കിക്ക് ഓഫ് ഫിലഡല്‍ഫിയായില്‍ നടക്കുന്നു. ഫിലഡല്‍ഫിയായിലെ അസംന്‍ഷന്‍ മാര്‍ത്തോമ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 22 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്ന കിക്ക് ഓഫ് ചടങ്ങില്‍ ഫോമായുടെ സാരഥികളും സ്ഥാപക നേതാക്കളും ഒട്ടേറെ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ മദ്ധ്യ അറ്റ്‌ലാന്റിക് പ്രദേശത്തു നിന്ന് KANJ, KSNJ സൗത്ത് ജേഴ്‌സി മലയാളി അസോസിയേഷന്‍, മാപ്പ്, കല, ഡെല്‍മ എന്നീ ആറ് പ്രമുഖ മലയാളി സംഘടനകളാണ് ഫോമായില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവര്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന മിഡ് അറ്റ്‌ലാന്റിക് റീജണില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ആണ് ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ – 2018 ല്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുന്നത്. നവംബര്‍ 30 ന് അവസാനിക്കുന്ന പ്രത്യേക ഏര്‍ളി ബേര്‍ഡ് ഫാമിലി പാക്കേജ് ഓഫറില്‍ 999 ഡോളറിന് രജിസ്‌ട്രേഷന്‍ നടത്തുവാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഫോമയുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും.

കണ്‍വന്‍ഷന്‍ കിക്ക് ഓഫിനോടൊപ്പം അന്നേ ദിവസം കേരളപ്പിറവിയുടെ 61-ാം വാര്‍ഷികം ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജണ്‍ കേരളാ ഡേ ആയി ആഘോഷിക്കുകയാണ്. ഇതിനോടനുബന്ധിച്ച് സംഗീതവും നൃത്തവും ഹാസ്യവുമൊക്കെയായി ആകര്‍ഷകമായ കലാപരിപാടികളും അവതരിപ്പിക്കപ്പെടുന്നു. പ്രവേശനം തികച്ചും സൗജന്യമായ കിക്ക് ഓഫ് കേരള ഡേ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക ഡിന്നറും ഒരുക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here