വാ​ഷി​ങ്​​ട​ൺ: പാ​കി​സ്​​താ​നി​ലെ ഭാ​വി​സ​ർ​ക്കാ​റി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും രാ​ജ്യം സു​സ്​​ഥി​ര​ത കൈ​വ​രി​ക്ക​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്നും യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ൺ. ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ന​വാ​സ് ​ശ​രീ​ഫി​നെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ​തു​ട​ർ​ന്നാ​ണ്​ പാ​കി​സ്​​താ​നി​ൽ രാ​ഷ്​​ട്രീ​യ​അ​സ്​​ഥി​ര​ത ഉ​ട​ലെ​ടു​ത്ത​ത്. സു​സ്​​ഥി​ര​മാ​യ സ​ർ​ക്കാ​റു​ണ്ടാ​ക്കേ​ണ്ട ആ​വ​ശ്യം അ​നി​വാ​ര്യ​മാ​ണ്. ആ ​രാ​ജ്യ​ത്ത്​ സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു.

യു.​എ​സും പാ​കി​സ്​​താ​നും അ​ഭി​പ്രാ​യ​ഭി​ന്ന​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സി​ലെ​ത്തി​യ പാ​ക്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ ടി​ല്ലേ​ഴ്​​സ​​​െൻറ പ്ര​സ്​​താ​വ​ന.പാ​കി​സ്​​താ​ൻ ഭീ​ക​ര​സം​ഘ​ങ്ങ​ൾ​ക്ക്​ അ​ഭ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here