മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2017 ലെ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 13, 14, 15 തീയ്യതികളില്‍ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടൊപ്പം കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ യുവജന സഖ്യം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ഇടവക വികാരിമാരായ റവ. സജി പി സി, റവ. മാത്യു ശമുവേല്‍ എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും ധ്യാനചിന്തകനുമായ റവ. വില്യം എബ്രഹാം (St.Thomas CSI Church of Greater Houston) മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

യുവജനസഖ്യം ദിനമായ ഞായറാഴ്ച രാവിലെ 9.30 മണിക്ക് റവ മാത്യു ശമുവേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാർമ്മികത്വം വഹിക്കും. റവ. സജി പി സി സമാപന സന്ദേശം നല്‍കുന്നതാണ്. വിഷയം: ‘Return oh my people’ (എന്റെ ജനമേ മടങ്ങി വരിക) തിരുവചനം ശ്രവിച്ച്  ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഇടവക വികാരിമാരായ: റവ. സജി പി സി: 817 521 3519

യുവജനസഖ്യം സെക്രട്ടറി: ജോബി ജോണ്‍: 214 235 3888

LEAVE A REPLY

Please enter your comment!
Please enter your name here