ഫ്‌ളോറിഡ: 34 വര്‍ഷമായി വധശിക്ഷയും കാത്ത് ജയിലില്‍ കഴിഞ്ഞ മൈക്കിള്‍ ലാബ്രിക്‌സിന്റെ (57) വധശിക്ഷ വ്യാഴാഴ്ച രാത്രി (ഒക്ടോബര്‍ 5) 10.30ന് ഫ്‌ളോറിഡായില്‍ നടപ്പാക്കി.

1983 ലായിരുന്നു സംഭവം. മദ്യപിച്ചു ലക്കുക്കെട്ട മൈക്കിള്‍, ലാബല്ലയില്‍ ട്രെയ്‌ലറിനു സമീപം രണ്ടുപേരെ കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നത്.
ഫ്‌ളോറിഡായില്‍ വധശിക്ഷാ നിയമം പാസ്സാക്കിയ ആഗസ്‌ററ് മാസത്തിനു ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

1991 ല്‍ അന്നത്തെ ഗവര്‍ണ്ണര്‍ ബോബ് മാര്‍ട്ടിനസായിരുന്നു പ്രതിയുടെ ഡെത്ത് വാറന്റില്‍ ആദ്യമായി ഒപ്പു വെച്ചത്. മാതാവ് പാകം ചെയ്ത താങ്ക്‌സ് ഗിവിങ്ങ് (Thanks Giving) ഡിന്നര്‍ കഴിച്ചതിനു ശേഷമാണ് ഡെത്ത് ചേംബറിലേക്ക് പ്രതി പ്രവേശിച്ചത്.

മാരകമായ വിഷം സിരകളിലേക്ക് പ്രവഹിപ്പിച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു വിഷം കുത്തിവെച്ചുള്ള വധശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും ശിക്ഷ നിര്‍ബാധം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here